കോവിഡ് വ്യാപനത്താലുണ്ടായ സാമ്പത്തീക പ്രതിസന്ധികള്‍ക്കൊപ്പം പെട്രോള്‍ ഡീസല്‍ വിലവര്‍ധനവും കൂടെ ചേര്‍ന്നപ്പോള്‍ തന്നെ സാധാരണക്കാര്‍ നടുവൊടിഞ്ഞിരിക്കുകയാണ്. അതിന് മേലേ ഇതാ ഇപ്പോള്‍ പാലിനും അധിക വില നല്‍കേണ്ടി വരും.
കോവിഡ് വ്യാപനത്താലുണ്ടായ സാമ്പത്തീക പ്രതിസന്ധികള്‍ക്കൊപ്പം പെട്രോള്‍ ഡീസല്‍ വിലവര്‍ധനവും കൂടെ ചേര്‍ന്നപ്പോള്‍ തന്നെ സാധാരണക്കാര്‍ നടുവൊടിഞ്ഞിരിക്കുകയാണ്. അതിന് മേലേ ഇതാ ഇപ്പോള്‍ പാലിനും അധിക വില നല്‍കേണ്ടി വരും. അമൂലിന് പുറമേ ഇപ്പോള്‍ രാജ്യത്തെ മറ്റൊരു മുന്‍നിര പാല് വിതരണക്കാരായ മദര്‍ ഡയറിയും പാല് വില വര്‍ധിപ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ്.

ലിറ്ററിന് 2 രൂപാ നിരക്കിലാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ വില ജൂലൈ 11 ഞായറാഴ്ച മുതല്‍ നിലവില്‍ വരും. എല്ലാ വിഭാഗത്തിലുള്ള പാലുകല്ക്കും ഈ വര്‍ധനവ് ബാധകമാണ്. ഉയര്‍ന്ന പ്രവര്‍ത്തനച്ചിലവ് കാരണമാണ് വില വര്‍ധിപ്പിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
പാല് കര്‍ഷകരില്‍ നിന്നും പാല് ശേഖരിക്കുന്നതിനുള്ള ചിലവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 മുതല്‍ 10 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. മറ്റ് പ്രവര്‍ത്തികള്‍ക്കുള്ള ചിലവുകളും ഉയര്‍ന്നു. അതിനാലാണ് ഇപ്പോഴത്തെ വില വര്‍ധനവെന്ന് മദര്‍ ഡയറി വ്യക്തമാക്കി.
ടോക്കണ്‍ മില്‍ക്ക്, ഫുള്‍ ക്രീം മില്‍ക്ക്, ഫുള്‍ ക്രീം പ്രീമിയം മില്‍ക്ക്, ടോണ്‍ഡ് മില്‍ക്ക്, കൗ മില്‍ക്ക് എന്നീ എല്ലാ തരത്തിലുമുള്ള പാലുകളുടെയും വില ലിറ്ററിന് 2 രൂപ വീതം ഉയര്‍ന്ന തുകയായിരിക്കും ജൂലൈ 11 മുതല്‍ ഈടാക്കുക. ഒന്നര വര്‍ഷം മുമ്പ് 2019 ഡിസംബര്‍ മാസത്തിലാണ് ഇതിന് മുമ്പ് കമ്പനി പാല് വില പുതുക്കി നിശ്ചയിച്ചിരുന്നത്.
പുതിയ വില നിരക്ക് പ്രകാരം 42 രൂപയുണ്ടായിരുന്ന ടോക്കണ്‍ മില്‍ക്കിന് ലിറ്ററിന് 44 രൂപയായാണ് മാറുക. ഫുള്‍ ക്രീം മില്‍ക്കിന്റെ വില 57 രൂപയാകും.
ജൂലൈ 1 മുതലാണ് അമുല്‍ പാല് വില പുതുക്കി നിശ്ചയിച്ചത്. ലിറ്ററിന് 2 രൂപയായിരുന്നു അമുല്‍ വര്‍ധിപ്പിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
