ബെംഗളൂരുവിലെ പുരുഷന്മാരായ ബസ് യാത്രികര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത
ബിഎംടിസി, കെഎസ്ആര്‍ടിസി ബസുകളില്‍ ഈ വര്‍ഷം നിരക്കുവര്ദ്ധനവുണ്ടാകില്ല. ഈ വര്‍ഷം നിരക്കുപരിഷ്ക്കരണമില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പ്രഖ്യാപിച്ചു.

'നിലവില്‍ വില വര്‍ധനവ് ഉണ്ടാകില്ല. കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ അടുത്ത തീരുമാനം എടുക്കൂ,' രാമലിംഗ റെഡ്ഡി പറഞ്ഞു.
പുരുഷന്മാരായ യാത്രക്കാര്‍ക്കാണ് നടപടി ഗുണം ചെയ്യുക. ശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്ക് ബസ് യാത്ര ഇതിനകം സൗജന്യമാക്കിയിട്ടുണ്ട്.
അടുത്തവര്‍ഷം നിരക്ക് വര്‍ദ്ധനവിന് സാധ്യത
ജലബോര്‍ഡ്, വൈദ്യുതി, മെട്രോ എന്നിവയുടെ മാതൃകയില്‍ എല്ലാ വര്‍ഷവും ഒരു കമ്മിറ്റി രൂപീകരിക്കാനും നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്താനും സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈവര്‍ഷം കമ്മിറ്റി വൈകിയാണ് രൂപീകരിക്കുക. അതായത് 2026 ജനുവരി മുതല്‍ ഏപ്രില്‍ അല്ലെങ്കില്‍ മെയ് വരെയുള്ള ബസ് നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകില്ല. അടുത്ത വര്‍ഷം (2027) നിരക്ക് പരിഷ്ക്കരിക്കും.
സംസ്ഥാനത്തെ പുരുഷ യാത്രികര്‍ക്ക് പ്രത്യേകിച്ചും ഇടത്തരം തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് തീരുമാനം.
യാത്രക്കാരുടെ പ്രതികരണം
തീരുമാനത്തെ യാത്രക്കാര്‍ സ്വാഗതം ചെയ്തു. സര്‍വീസുകളുടെ ഗുണനിലവാരം, സമയനിഷ്ഠ, സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചു.
സ്ത്രീ യാത്രികര്‍
സ്ത്രീ യാത്രികര്‍ക്ക്, ശക്തി സ്ക്കീമില്‍ പെടുത്തി, യാത്രകള്‍ ഇതിനോടകം സൗജന്യമാക്കിയിട്ടുണ്ട്.
നാല് സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകളുടെ ബസുകള്‍ നിലവില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നു. ബെംഗളൂരില്‍ മാത്രം ഏകദേശം 22-24 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
കൂടാതെ, പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് അല്ലെങ്കില്‍ പി.യു.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കാലയളവില്‍ കെഎസ് ആര്‍ടിസി യാത്ര സൗജന്യമാണ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 17 വരെ ഈ സൗകര്യം ലഭ്യമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
