എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിയമങ്ങളിൽ മാറ്റം വരുത്തിയതായി അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു. ഇപിഎഫ് സംഭാവന സബ്സ്ക്രൈബുചെയ്യുന്നതിനുള്ള ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ എണ്ണം 20-ൽ നിന്ന് 10 ആക്കി കുറച്ചതായും നിയമ മാറ്റത്തിന്റെ ആനുകൂല്യങ്ങൾ അധികമായി 50 ലക്ഷം ജീവനക്കാർക്ക് ഗുണം ചെയ്യുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത്തിരുന്നു. എന്നാൽ ഈ റിപ്പോട്ടുകളാണ് തൊഴിൽ മന്ത്രാലയം നിഷേധിച്ചത്.
20-ല്‍ കൂടുതല്‍ ജീവനക്കാരുള്ള ഓരോ കമ്പനിയും അവരുടെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കേണ്ട ഒരു നിര്‍ബന്ധിത സംഭാവനയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). നിലവിലെ ഈ പരിധി തുടരുമെന്നും വിവിധ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത് പോലെ ഇത് 10 ആക്കി കുറയ്ക്കാനുള്ള നിർദ്ദേശമില്ലെന്നും ചൂണ്ടിക്കാട്ടി ലേബർ ആൻഡ് എംപ്ലോയ്മെന്റ് മന്ത്രാലയം ഇക്കാര്യത്തിൽ പ്രസ്താവന ഇറക്കി.

2020 ജനുവരി 01 മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പുതിയ നിയമങ്ങൾ നിലവിൽ വരുമെന്നും, പുതിയ നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ബാധകമാവുമെന്നും വിവിധ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇപിഎഫ്, എംപി ആക്റ്റ് പ്രയോഗിക്കുന്നതിനുള്ള പരിധിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
