ദില്ലി; മൊബൈൽ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി നിരക്ക് ഉയർത്താനൊരുങ്ങി മൊബൈൽ കമ്പനികൾ. വോഡാഫോൺ,-ഐഡിയ (വി), എയർടെൽ എന്നീ കമ്പനികളാണ് താരിഫ് ഉയർത്താൻ ആലോചിക്കുന്നത്. 15 മുതൽ 20 ശതമാനം വരെ താരിഫുകൾ ഉയർത്തനാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുവർഷത്തോടെയാകും താരിഫുകൾ ഉയർത്തിയേക്കുക.

കൊവിഡിന്റേയുംലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ ഡാറ്റ ഉപയോഗം വർധിച്ചെന്നും കോളുകളിലും വർധനവ് ഉണ്ടായെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് ഉയർത്തുകയെന്ന നിലപാടിലേക്ക് കമ്പനികൾ എത്തിയിരിക്കുന്നത്.അതേസമയം മുഖ്യ എതിരാളികളായ റിലയൻസ് ജിയോയുടെ ഇക്കാര്യത്തിലുള്ള തിരുമാനം വീക്ഷിച്ച ശേഷമാകും കമ്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചേക്കുക. താരിഫിന് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ട്രായിയുടെ തിരുമാനത്തിനായി കമ്പനികൾ കാത്തിരിക്കുകയാണ്. അതിനിടയിലാണ് ഈ നിരക്ക് വർധനയ്ക്കുള്ള നീക്കങ്ങൾ.
രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ മുമ്പ് 2019 ഡിസംബറിലാണ് നിരക്ക് വർദ്ധിപ്പിച്ചിച്ചത്. 2016 ൽ റിലയൻസ് ജിയോയുടെ വരവിന് പിന്നാലെ ആദ്യമായിട്ടായിരുന്നു ഈ വർധനവ്. ഒരു ഉപഭോക്താവിൽ നിന്നുള്ള വിയുടെ ശരാശരി വരുമാനം 119 രൂപയാണ്. അതേസമയം എയർടെല്ലിനിത് 162 ഉം ജിയോക്ക് ഇത് 145 ഉം ആണ്.
നേരത്തേ നിരക്ക് ഉയർത്തുമെന്ന സൂചന എയർടെൽ നൽകിയിരുന്നു.നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ആവശ്യമാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഗോപാൽ വിറ്റാൽ പറഞ്ഞത്.ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിൽ നിര്‍ത്തുകയാണ് ലക്ഷ്യം. ഒരു വർഷം മുൻപ് ഇത് 128 രൂപയായിരുന്നു. പിന്നീട് ജൂണിൽ ഇത് 157 രൂപയായും സപ്റ്റംബറിൽ ഇത്162 രൂപയുമായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
