നിലവിലെ നിരക്കുകൾ സുസ്ഥിരമല്ലെന്നും ടെലികോം താരിഫ് വർദ്ധനവ് ആവശ്യമാണെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞു. ചൈനീസ് ടെലികോം ഉപകരണ വിൽപ്പനക്കാരെ 5 ജി നെറ്റ്‌വർക്കുകളിൽ പങ്കെടുക്കാൻ അനുവദിക്കുമോ ഇല്ലയോ എന്ന വിഷയത്തിൽ രാജ്യം തീരുമാനിക്കുന്നത് എല്ലാവരും അനുസരിക്കുെമന്നും മിത്തൽ പറഞ്ഞു.
താരിഫ് വർദ്ധനവ്
താരിഫുകളെ സംബന്ധിച്ചിടത്തോളം കമ്പനി ഇതിനകം തന്നെ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും താരിഫ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന ഉറച്ച നിലപാടാണ് എയർടെല്ലിനെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ താരിഫുകൾ സുസ്ഥിരമല്ലെന്നും വ്യവസായം മുന്നോട്ട് നീങ്ങുന്നതിന് നിരക്ക് വർദ്ധനവ് അനിവാര്യമാണെന്നും മിത്തൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വരുമാനം
വ്യവസായത്തിന് ചില ഘട്ടങ്ങളിൽ താരിഫ് വർദ്ധനവ് ആവശ്യമാണ്. നിരക്ക് വർദ്ധനവ് വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ചാണെന്നും മിത്തൽ പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ 160 രൂപയ്ക്ക് 16 ജിബി ഡാറ്റ ഉപഭോഗം ഒരു ദുരന്തമാണെന്ന് മിത്തൽ വിശേഷിപ്പിച്ചിരുന്നു. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) ആദ്യം 200 രൂപയായും ലാഭകരമായ വ്യവസായത്തിന് പിന്നീട് 300 രൂപയായും വില ഉയർത്തണമെന്നാണ് കമ്പനി വിലയിരുത്തൽ.
ടെലികോം വ്യവസായം
ഭാരതി എയർടെല്ലിന്റെ മൊബൈൽ എആർപിയു സെപ്റ്റംബർ പാദത്തിൽ 162 രൂപയായിരുന്നു. രണ്ടാം പാദത്തിൽ 128 രൂപയിൽ നിന്ന് 157 രൂപയായി ഉയർന്നു. ടെലികോം ഒരു ഉയർന്ന മൂലധനം ആവശ്യമായ വ്യവസായമായതിനാൽ നെറ്റ്വർക്കുകൾ, സ്പെക്ട്രം, ടവറുകൾ, സാങ്കേതികവിദ്യ എന്നിവയിലേക്ക് സ്ഥിരമായ നിക്ഷേപം ആവശ്യമാണെന്ന് ഭാരതി ഗ്രൂപ്പ് മേധാവി പറഞ്ഞു. ടെലികോം വ്യവസായത്തിന് കോടി കണക്കിന് പണം ആവശ്യമാണെന്നും ഇത് തുടർച്ചയായി നിക്ഷേപം നടത്തേണ്ട വ്യവസായമാണെന്നും മിത്തൽ പറഞ്ഞു.
ടെലികോം ബിസിനസ് ചെലവുകൾ
സ്റ്റീൽ അല്ലെങ്കിൽ പവർ പ്ലാന്റുകൾ അല്ലെങ്കിൽ റിഫൈനറികൾ സ്ഥാപിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, ടെലികോം മേഖലയ്ക്ക് തുടർച്ചയായി മൂലധന നിക്ഷേപം ആവശ്യമാണ്. പുതിയ സാങ്കേതികവിദ്യ, കൂടുതൽ കവറേജ്, കൂടുതൽ ശേഷി എന്നിവ നേടുന്നതിന് ഓരോ വർഷവും കോടിക്കണക്കിന് രൂപ പുതുതായി ചെലവഴിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ടെലികോം നയവും പുതിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നയവും വരുമാനം വർദ്ധിപ്പിക്കുന്നതിന് സഹായകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5ജി എന്ന്?
സർക്കാരിന് എജിആർ കുടിശ്ശിക ഇനത്തിൽ എയർടെൽ ഇതിനകം 18,000 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മിത്തൽ ചൂണ്ടിക്കാട്ടി. 5 ജി സ്പെക്ട്രം വില താങ്ങാനാവില്ലെന്നും മിത്തൽ പറഞ്ഞു. ഇന്ത്യയ്ക്ക് ഇനിയും സമയമുണ്ടെന്നും യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിൽ പോലും 5 ജി കവറേജ് ഇപ്പോഴും വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications