പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണം കർഷകർക്ക് ഡിസംബർ 25 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വെള്ളിയാഴ്ച റെയ്‌സനിൽ നടന്ന കിസാൻ കല്യാൺ പരിപാടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി മോദി കർഷകരെ അഭിസംബോധന ചെയ്തത്.
പിഎം-കിസാൻ പദ്ധതി
പ്രധാനമന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) പദ്ധതി 2019 ൽ പ്രധാനമന്ത്രി മോദിയാണ് ആരംഭിച്ചത്. ചില ഒഴിവാക്കലുകൾക്ക് വിധേയമായി രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമസ്ഥതയുള്ള കർഷക കുടുംബങ്ങൾക്കും വരുമാന സഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം, പ്രതിവർഷം 6000 രൂപ മൂന്ന് ഗഡുക്കളായി 2000 രൂപ വീതമാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നത്.
ആനുകൂല്യങ്ങൾ
പ്രധാനമന്ത്രി-കിസാൻ പദ്ധതി ആരംഭിച്ചപ്പോൾ (2019 ഫെബ്രുവരി) ആനുകൂല്യങ്ങൾ ചെറുകിട കർഷകരുടെ കുടുംബങ്ങൾക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ 2 ഹെക്ടർ വരെ ഭൂമിയുള്ളവർക്കാണ് അനുവദിച്ചിരുന്നത്. ഈ പദ്ധതി പിന്നീട് 2019 ജൂണിൽ പരിഷ്കരിക്കുകയും ഭൂവുടമകളുടെ വലുപ്പം കണക്കിലെടുക്കാതെ എല്ലാ കർഷക കുടുംബങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയും ചെയ്തു.
14.5 കോടി കർഷകർക്ക്
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപയുടെ ആനുകൂല്യം രാജ്യത്തെ 14.5 കോടി കർഷകർക്കും നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
പിഎം-കിസാൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത് ആരെയൊക്കെ?
സ്ഥാപന-ഭൂവുടമകൾ, ഭരണഘടനാ തസ്തികയിലുള്ള കർഷക കുടുംബങ്ങൾ, സേവനമനുഷ്ഠിക്കുന്ന അല്ലെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ, സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാരിലെ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ പ്രധാനമന്ത്രി-കിസാനിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകൾക്കും 10,000 രൂപയിൽ കൂടുതൽ പ്രതിമാസ പെൻഷനുള്ള വിരമിച്ച പെൻഷൻകാർക്കും കഴിഞ്ഞ മൂല്യനിർണയ വർഷത്തിൽ ആദായനികുതി അടച്ചവർക്കും ആനുകൂല്യങ്ങൾക്ക് അർഹതയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
