ദുബായ്: മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ദുബായില്‍ ഒരു ആഡംബര വസതി കൂടി സ്വന്തമാക്കിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ചെന്നൈയിലും തിരുവനന്തപുരത്തും എറണാകുളത്തും ഉള്ള മോഹന്‍ലാല്‍ വസതികളെ കുറിച്ച് ഏറെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.
എന്നാല്‍ ദുബായിലെ പുതിയ വീട് എല്ലാവര്ക്കും ഒരു സര്‍പ്രൈസ് തന്നെ ആയിരുന്നു. മോഹന്‍ലാലിന്റെ ബാല്യകാല സുഹൃത്തും സംവിധായകനും ആയ അശോക് കുമാറിന്റെ ഭാര്യ ആയിരുന്നു വീടിന്റെ ചിത്രങ്ങള്‍ ആദ്യം പുറത്ത് വിട്ടത്. എന്താണ് വീടിന്റെ വില, എന്തൊക്കെ ആഡംബരങ്ങളാണ് അവിടെയുള്ളത്, ആര്‍പി ഹൈറ്റ്സ് നല്കുന്ന സേവനങ്ങള്‍ എന്തൊക്കെ... പരിശോധിക്കാം
രവി പിള്ളയുടെ
മലയാളി കോടീശ്വരന് ആയ രവി പിള്ളയുടെ സ്ഥാപനമാണ് ആര്‍പി ഗ്ലോബല്‍. അതിന് കീഴിലാണ് ആര്‍പി ഹൈറ്റ്സ് വരുന്നത്. ആര്‍പി ഹൈറ്റ്സ് ദുബായ് ഡൗണ്‍ ടൗണില്‍ ഒരുക്കിയ ഭവസന സമുച്ചയത്തിലാണ് മോഹന്‍ലാല്‍ വീട് സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടര കോടിയില്‍ തുടങ്ങും
1.3 ബില്യണ്‍ ദിര്‍ഹംസ്(ഏതാണ്ട് 2.6 കോടി രൂപ) ആണ് ആര്‍പി ഹൈറ്റ്സിലെ ഏറ്റവും കുറഞ്ഞ വില. ഇത് കൂടാതെയാണ് ഇന്റീരിയര്‍ ഡിസൈനിങ്ങും മറ്റുമൊക്കെ ഓരോരുത്തരും ഒരുക്കേണ്ടി വരിക. അതിന് ലക്ഷങ്ങളും കോടികളും ആയേക്കും. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ വസതിയ്ക്ക് കൃത്യം എത്ര രൂപയായി എന്ന് പറയാന്‍ കഴിയില്ല എന്ന് ചുരുക്കം.
അഞ്ച് തരം
അഞ്ച് തരം വീടുകളാണ് ആര്‍പി ഹൈറ്റ്സ് ഒരുക്കിയിട്ടുള്ളത്. സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകള്‍ എല്ലാം ഇപ്പോഴേ വിറ്റുപോയിട്ടുണ്ട്. പിന്നെയുള്ളത് സിംഗിള്‍ ബെഡ്റൂം, ടു ബെഡ് റൂം, ത്രീ ബെഡ് റൂം അപ്പാര്‍ട്ടുമെന്റുകളാണ്. 911 സ്ക്വയര്‍ ഫീറ്റ്, 1758 സ്ക്വയര്‍ ഫീറ്റ്, 2,515 സ്ക്വയര്‍ ഫീറ്റ് കണക്കിലാണ് ഇവ. ഏറ്റവും വലിയത് 6,663 സ്ക്വയര്‍ ഫീറ്റ് ഉള്ള പെന്റഹൗസ് ആണ്.
ഇതില്‍ ഏതാണ് മോഹന്‍ലാല്‍ വാങ്ങിയത് എന്ന് വ്യക്തമല്ല.
ദുബായ് മാളിന് തൊട്ടടുത്ത്
ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്സ് ആണ് ദുബായ് മാള്‍. വെറും 2 മിനിട്ട് നടക്കാനുള്ള ദുരമേ ഉള്ളൂ ആര്‍പി ഹൈറ്റ്സില്‍ നിന്ന് ഇവിടേക്ക്! ദിബായ് സൗത്തിലേക്ക് 38 മിനിട്ടും പാം ജുമൈറയിലേക്ക് 26 മിനിട്ടും ബുല്‍ അല്‍ അറബിലേക്ക് 20 മിനിട്ടും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 17 മിനിട്ടും ഡ്രൈവ് ചെയ്യാനുള്ള ദൂരമേയുള്ളു. എട്ട് മിനിട്ടുകൊണ്ട് ബുര്‍ജ് ഖലീഫയില്‍ എത്താം.
200 മീറ്റര്‍ ഉയരം
200 മീറ്റര്‍ ആണ് ആര്‍പി ഹൈറ്റ്സിന്റെ ഉയരം. ആഡംബരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. പത്തടി, ആറിഞ്ച് ഹൈറ്റിലാണ് സീലിങ്. സാറ്റിന് ഫിനിഷ്ഡ് ഓക്കും വാള്‍നട്ടും ആണ് ഫ്ലോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്. ഏറ്റവും മുന്തിയ ഇന്റീരിയര്‍ തന്നെയാണ് ഒരുക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ആഡംബര സൗകര്യങ്ങള്‍
ആര്‍പി ഹൈറ്റ്സില്‍ ഒരുക്കിയിട്ടുള്ള മറ്റ് സംവിധാനങ്ങള്‍ കൂടി പരിശോധിക്കാം...
1. യോഗ ചെയ്യാനുള്ള സ്ഥലത്തോട് കൂടിയ ജിം
2. മസ്സാജ് റൂം
3. അക്വ തെറാപ്പി പൂൾ
4. സ്റ്റീം ആൻഡ് സോണ
5. കുട്ടികളുടെ സ്വിമ്മിങ് പൂൾ
6. കുട്ടികൾക്കുള്ള പ്ലേ ഏരിയ
7. സ്പാ
8. ബില്യാർഡ്സ് റൂം
9. രണ്ട് ഇൻഫിനിറ്റി സ്വിമ്മിങ് പൂളുകൾ (അഞ്ചാം നിലയിലും 43-ാം നിലയിലും)
10. കഫെ
11. സ്കൈ ഡെക്ക് (43-ാം നിലയിൽ)
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications