മലയാള സിനിമയുടെ സൂപ്പർതാരമായ മോഹൻലാൽ, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഹൃദയ കീഴടക്കിയ നടനാണ്. അഭിനയത്തിന്റെ അനന്തസാധ്യതകൾ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാൽ മാത്രമല്ല, സാമ്പത്തിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണ്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ വെറും 2000 രൂപ പ്രതിഫലമായി ആരംഭിച്ച അദ്ദേഹം, ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി മാറിയിട്ടുണ്ട്.
പുതുക്കിയ കണക്കുകൾ പ്രകാരം ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി മോഹൻലാൽ 20 കോടിയോളം പ്രതിഫലം വാങ്ങുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് അഭിനയം ജീവിതം ആരംഭിച്ചതിനേക്കാൾ എത്രയോ ഇരട്ടിമടങ്ങ് പ്രതിഫലമാണ് മോഹൻലാൽ ഇന്ന് സാമ്പാദിക്കുന്നത്.
രോമങ്ങൾ കൊണ്ട് പോലും അഭിനയിക്കുന്ന മനുഷ്യൻ എന്ന് ഇന്ത്യൻ സിനിമ വിലയിരുത്തിയിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ ആണ്, അതുകൊണ്ടുതന്നെ ആ മൂല്യം അദ്ദേഹം കാത്തു സൂക്ഷിക്കുന്നുമുണ്ട്. മലയാളത്തിനു പുറമേ കന്നഡ, തമിഴ് തുടങ്ങിയ ഇൻഡസ്ട്രികളിലും മോഹൻലാൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
പ്രതിഫലവും വരുമാനവും
ഒരു സിനിമയ്ക്കായി മോഹൻലാൽ ശരാശരി ഏകദേശം 8 കോടി രൂപ പ്രതിഫലമായി വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019-ൽ ഫോർബ്സ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ആ വർഷം മാത്രം അദ്ദേഹം 64.5 കോടി രൂപയുടെ വരുമാനം നേടി. കൂടാതെ, മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാരകനായും അദ്ദേഹം പ്രവർത്തിക്കുന്നു, ഇതിലൂടെ 18 കോടി രൂപ അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നു. പുതിയ ചിത്രമായ ലൂസിഫർ രണ്ടാം ഭാഗം എമ്പുരാന് വേണ്ടി മോഹൻലാൽ 20 കോടിയോളം പ്രതിഫലം വാങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് നിലവിൽ മലയാളത്തിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാലാണ്.

ബിസിനസ്സ് സംരംഭങ്ങൾ
സിനിമയ്ക്കുപുറമേ, മോഹൻലാൽ വിവിധ ബിസിനസ്സ് സംരംഭങ്ങളിലും സജീവമാണ്. തിരുവനന്തപുരം ആസ്ഥാനമായ വിസ്മയാസ് മാക്‌സ് എന്ന ഫിലിം പ്രീ-പ്രൊഡക്ഷൻ സ്റ്റുഡിയോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. കേരളത്തിലുടനീളം തീയേറ്റർ ശൃംഖലയും അദ്ദേഹത്തിന് സ്വന്തമാണ്. ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, ഫുഡ്സ് തുടങ്ങിയ മേഖലകളിലെ മുൻനിര ബ്രാൻഡുകളുടെ അംബാസിഡറായും അദ്ദേഹം പ്രവർത്തിക്കുന്നു.
ആഡംബര കാറുകളും വാച്ച് ശേഖരവും
മോഹൻലാലിന് ആഡംബര കാറുകളുടെ വമ്പൻ ശേഖരമുണ്ട്. 5 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ, 90 ലക്ഷം രൂപ വിലയുള്ള ടൊയോട്ട വെൽഫയർ, 1.36 കോടിയുടെ ടൊയോട്ട ലാൻഡ് ക്രൂയിസർ, 78 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് GL350, 4 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഉറസ് എന്നിവയാണ് അദ്ദേഹത്തിന്റെ കാറുകളിൽ ചിലത്. വാച്ചുകളോടും അദ്ദേഹത്തിന് പ്രത്യേക താൽപ്പര്യമുണ്ട്, 75-80 ലക്ഷം രൂപ വിലയുള്ള പാടേക് ഫിലിപ് അക്വാനോട്ട് ട്രാവൽ ടൈം, 45 ലക്ഷത്തിന് മുകളിലുള്ള റിച്ചാർഡ് മില്ലെ 11-03 മാക് ലാരൻ, 22 ലക്ഷം രൂപ വിലയുള്ള ബ്രെഗറ്റ്, 24 ലക്ഷം രൂപ വിലയുള്ള റോളക്സ് തുടങ്ങിയ വാച്ചുകളും അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു.
വസ്തു സമ്പത്തും ആകെ ആസ്തിയും
കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന വീട്, ചെന്നൈയിൽ ഫ്ലാറ്റുകൾ, ദുബായിലെ ബുർജ് ഖലീഫയുടെ 29-ാം നിലയിൽ ഫ്ലാറ്റ് എന്നിവ മോഹൻലാലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. 2024-ലെ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 50 മില്യൺ ഡോളർ (ഏകദേശം 416 കോടി രൂപ) ആണ്. മോഹൻലാൽ തന്റെ അഭിനയ മികവിലൂടെ മാത്രമല്ല, ബിസിനസ്സ് സംരംഭങ്ങളിലൂടെയും ആഡംബര ജീവിതശൈലിയിലൂടെയും മലയാള സിനിമയിലെ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാളായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന മഹേഷ് നാരായണൻ മമ്മൂട്ടി കോമ്പിനേഷനിൽ ഒരുങ്ങുന്ന സിനിമയും, ടിനു പാപ്പച്ചൻ ചിത്രവും, തരുൺ മൂർത്തി ചിത്രവും മോഹൻലാലിനെ മികച്ച രീതിയിൽ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
