തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമ അതിന്റെ പീക്ക് ലെവലിൽ നിൽക്കുന്നു. പരാജയ ചിത്രങ്ങളുടെ എണ്ണം താരതമ്യേന കുറവായിരുന്ന വർഷമായിരുന്നു കടന്നു പോയത്. മലയാളത്തിൽ പൊതുവേ ബിഗ്ബജറ്റ് ചിത്രങ്ങൾ കുറവാണ്. നിലവിലെ കണക്കനുസരിച്ച് ഏറ്റവും വലിയ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സാണ്. എന്നാൽ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കും മാർച്ചിൽ റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം എംബുരാൻ.
2025 ജനുവരിയിൽ ആദ്യം റിലീസ് ചെയ്ത രേഖചിത്രം മികച്ച പ്രകടനം കാഴ്ചവച്ചു. അങ്ങനെയെങ്കിൽ 2025 ജനുവരിയിൽ മലയാളത്തിൽ നിന്നുള്ള മികച്ച ബോക്സ്ഓഫീസ് കളക്ഷൻ നേടിയ ചിത്രങ്ങളെ കുറിച്ച് അറിയാം...
1. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് രേഖചിത്രം.....
2025 ജനുവരി 9ന് വേൾഡ് വൈഡായി റിലീസ് ചെയ്ത ആസിഫ് അലി ചിത്രമാണ് രേഖചിത്രം. നിലവിലെ കണക്ക് അനുസരിച്ച് 55 കോടി രൂപ കളക്ഷൻ നേടി ചിത്രം 2025ലെ ഇൻഡസ്ട്രി ഹിറ്റായി മാറി. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അനശ്വര രാജൻ, സിദ്ദിഖ്, ജഗദീഷ്, സരിൻ ഷിഹാബ്, സായികുമാർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരോടൊപ്പം മനോജ് കെ. ജയനും ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. ബോക്സ് ഓഫീസിൽ ഒരു മാസം കഴിഞ്ഞപ്പോഴും ചിത്രം നിരവധി സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. 6-9 കോടിയായിരുന്നു ചിത്രത്തിന്റെ മൊത്തം ബജറ്റ്.

2. പ്രേക്ഷകരെ ഞെട്ടിച്ച് ഐഡൻ്റിറ്റി
2025 ജനുവരി 2 ന് റിലീസ് ചെയ്ത ടൊവിനോ തോമസിന്റെ ത്രില്ലർ ചിത്രമാണ് ഐഡന്റിറ്റി. തെന്നിന്ത്യൻ സൂപ്പർ താരങ്ങളാണ് തൃഷ കൃഷ്ണനും വിനയ് റായും ഒന്നിച്ച ചിത്രത്തിന് ആദ്യ ദിവസം തന്നെ 1.8 കോടി രൂപ കളക്ഷൻ നേടി. ബോക്സ്ഓഫീസിൽ ചിത്രം പരാജയപ്പെട്ടെങ്കിലും ലോകമെമ്പാടുമുള്ള കളക്ഷനിൽ 18 കോടി രൂപ നേടി എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2025 ജനുവരി 31 ന് സീ5 ൽ ഐഡൻ്റിറ്റി ഒ.ടി.ടി പ്രീമിയർ നടത്തി.
3. ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്
ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രം 2025 ജനുവരി 23 ന് റിലീസ് ചെയ്തു. ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് ഏകദേശം 8.65 കോടി രൂപ കളക്ഷൻ നേടിയപ്പോൾ ലോകമെമ്പാടുമുള്ള റിലീസിലൂടെ ബോക്സ് ഓഫീസിൽ 18 കോടി രൂപ കളക്ഷൻ നേടി. എന്നാൽ ചിത്രത്തിന്റെ മൊത്തം ബജറ്റ് 10 കോടിയായിരുന്നു. ഗോകുൽ സുരേഷ്, വിജി വെങ്കിടേഷ്, സുഷ്മിത ഭട്ട് എന്നിവരും ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിൽ അഭിനയിച്ചിട്ടുണ്ട്.
4. പ്രേക്ഷകരെ ഞെട്ടിക്കാതെ പ്രാവിൻകൂട് ഷാപ്പ്
ബേസിൽ ജോസഫ് നായകനായ പ്രാവിൻകൂട് ഷാപ്പ് 2025 ജനുവരി 16 നാണ് തിയേറ്ററുകളിലെത്തിയത്. ബേസിലിനൊപ്പം സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തി. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കാത്ത പ്രാവിൻകൂട് ഷാപ്പ് ലോകമെമ്പാടുമായി 5.89 കോടി രൂപ കളക്ഷൻ നേടി. ചിത്രത്തിന്റെ മൊത്തം ബജറ്റ് 18 കോടിയായിരുന്നു.
5. കാറ്റ് പോയ ബലൂൺ പോലെ എന്ന് സ്വന്തം പുണ്യാളൻ
അനശ്വര രാജൻ, അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ'. ജനുവരി 10ന് റിലീസ് ചെയ്ത ചിത്രത്തിന് ആകെ 2.6 കോടി രൂപയാണ് മൊത്തം കളക്ഷൻ നേടാനായത്. എന്നാൽ ചിത്രത്തിന്റെ മൊത്തം ബജറ്റ് 8.70 കോടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications