മുംബൈ: ചൊവ്വാഴ്ച ആരംഭിക്കേണ്ടിയിരുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി യോഗം (എംപിസി) മാറ്റിവച്ചു. യോഗം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മാറ്റിവച്ചത്. പുതിയ തിയ്യതി ഉടന്‍ അറിയിക്കുമെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ മൂന്ന് ദിവസമാണ് യോഗം തീരുമാനിച്ചിരുന്നത്. പലിശ നിരക്ക് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്താണ് യോഗം മാറ്റിവയ്ക്കാനുള്ള കാരണം എന്ന വ്യക്തമല്ല. ധനനയ സമിതിയിലെ ചില അംഗങ്ങളുടെ നിയമനം നടക്കാത്ത കാരണത്താലാണ് യോഗം മാറ്റിവച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സമിതിയിലെ മൂന്ന് എക്സ്റ്റേണല്‍ അംഗങ്ങളുടെ കാലാവധി ഈ മാസം അവസാനിച്ചിരുന്നു. രവീന്ദ്ര ധൊലാകിയ, ചേതന്‍ ഘാട്ടെ, പമി ദുവ എന്നിവരുടെ കാലാവധിയാണ് അവസാനിച്ചത്. പുതിയ അംഗങ്ങളെ നിയമിച്ചിട്ടില്ല.
ആഗസ്റ്റില്‍ ചേര്‍ന്ന ധനനയ സമിതി യോഗത്തില്‍ മൂന്ന പേരും പങ്കെടുത്തിരുന്നു. പുതിയ അംഗങ്ങളെ നിയമിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചതെന്ന് പറയപ്പെടുന്നു. കേന്ദ്ര സര്‍ക്കാരാണ് അംഗങ്ങളെ നിയമിക്കേണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ല.
ധനനയ യോഗത്തില്‍ പലിശ നിരക്കില്‍ കാര്യമായ മാറ്റം ആര്‍ബിഐ വരുത്താന്‍ സാധ്യതയില്ല എന്നാണ് വിവരം. റിപ്പോ നിരക്ക് നാല് ശതമാനം ആയി തന്നെ നിലനിര്‍ത്താനാണ് സാധ്യത. ആഗസ്റ്റിലെ യോഗത്തില്‍ നാല് ശതമാനത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം വര്‍ധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ആഗസ്റ്റിലെ യോഗം പലിശ നിരക്കില്‍ മാറ്റം വേണ്ട എന്ന് തീരുമാനിച്ചത്. നിലവില്‍ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടില്ലാത്തതിനാല്‍ പലിശ നിരക്കില്‍ കൈവെക്കാന്‍ സാധ്യത കുറവാണ്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications