റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി ഡിസംബറിലാണ്. ഏറെ പ്രതീക്ഷകളോടെയാണ് അടുത്ത എംപിസി യോഗത്തിലായി രാജ്യം കാത്തിരിക്കുന്നത്. വരാനിരിക്കുന്ന പണനയത്തിൽ അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ച സീ ബിസിനസിന് നൽകിയ അഭിമുഖത്തിൽ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞത്.
"പോളിസി നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഒക്ടോബറിൽ നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ അറിയിച്ചിരുന്നു. സഞ്ജയ് മൽഹോത്ര പറഞ്ഞു.
'ഞങ്ങൾക്ക് ലഭിച്ച മാക്രോ-ഇക്കണോമിക് ഡാറ്റയിൽ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞുവെന്ന് സൂചിപ്പിച്ചിട്ടില്ല. തീർച്ചയായും നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയുണ്ട്, പക്ഷേ വരാനിരിക്കുന്ന എംപിസി യോഗത്തിൽ അത് തീരുമാനിക്കുമോ ഇല്ലയോ എന്നത് കമ്മിറ്റിയെ ആശ്രയിച്ചിരിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
100 ബേസിസ് പോയിൻ്റ്
നീണ്ട നാളുകൾക്കു ശേഷം 2025ലാണ് തുടർച്ചയായി മോണിറ്ററി പോളിസി കമ്മിറ്റി അടിസ്ഥാന പലിശ നിരക്ക് കുറച്ചത്. മൂന്ന് തവണ തുടർച്ചയായി 100 ബേസിസ് പോയിൻ്റ് കുറച്ചു. ഇത് സത്യത്തിൽ ഭവന വായ്പക്കാർക്കും മറ്റും ഏറെ ആശ്വാസകരമായിരുന്നു. നിക്ഷേപകർക്കാണ് ഇത് തിരിച്ചടിയായത്. കഴിഞ്ഞ എംപിസി യോഗത്തിൽ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. വരാനിരിക്കുന്ന യോഗത്തിൽ ഗവർണറുടെ അഭിപ്രായപ്രകാരം പലിശ കുറച്ചാൽ 25 ബേസിസ് പോയിൻ്റ് എന്ന നിരക്കിൽ കുറഞ്ഞേക്കാം. എന്തായാലും ഡിസംബറിൽ ഈ വർഷത്തെ അവസാന മോണിറ്ററി പോളിസി കമ്മിറ്റി യോഗം നടക്കും.

പണപ്പെരുപ്പം
ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവും, ഉപഭോക്തൃ വസ്തുക്കളുടെ നികുതി വെട്ടിക്കുറക്കലുമെല്ലാം പണപ്പെരുപ്പം കുറക്കുന്നതിലേക്ക് നയിച്ചു. ഒക്ടോബറിലെ കണക്ക് പ്രകാരം ഇന്ത്യയുടെ ചില്ലറ വ്യാപാര പണപ്പെരുപ്പം 0.25% എന്ന താഴ്ന്ന നിലയിലേക്ക് എത്തി. ഈ കാരണത്താൽ ഡിസംബറിൽ ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്.
അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന ഗവർണറുടെ അഭിപ്രായത്തിനു ശേഷം ഇന്ത്യയുടെ 10 വർഷത്തെ ബെഞ്ച്മാർക്ക് ബോണ്ട് യീൽഡ് അല്പം കുറഞ്ഞു. എങ്കിലും അടുത്ത മോണിറ്ററി പോളിസി മീറ്റിംഗിൽ പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നു.
രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ
രൂപയുടെ സമീപകാല ഇടിവ് സ്വാഭാവികമാണെന്നും കറൻസിയിലെ അമിതമായ ചാഞ്ചാട്ടം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെട്ടിട്ടുണ്ടെന്നും ആർബിഐ ഗവർണർ അഭിപ്രായപ്പെട്ടു.
പോർട്ട്‌ഫോളിയോ ഔട്ട്ഫ്ലോസ്, യുഎസുമായുള്ള വ്യാപാര സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം വെള്ളിയാഴ്ച ഇന്ത്യൻ കൻസിയുടെ മൂല്യം 89.49 എന്ന റെക്കോർഡ് ഇടിവിലേക്ക് വീണു. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യം 4 ശതമാനത്തിലധികം കുറഞ്ഞുവെന്നും, ഇത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഏഷ്യൻ കറൻസികളിൽ ഒന്നായി മാറിയെന്നുമാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്. ഈ കാരണങ്ങളെല്ലാം അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതിനും കാരണമാവും.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications