ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ കേസുമായി ബന്ധപ്പെട്ട് മുൻ ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഈ വർഷം ജനുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചന്ദ കൊച്ചാറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
സ്വത്തുക്കൾ കണ്ടുകെട്ടി
78 കോടി രൂപയുടെ മൊത്തം ആസ്തി ഇഡി കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ചന്ദാ കൊച്ചാറിന്റെ ഫ്ലാറ്റും ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയിലുള്ള മറ്റ് ചില സ്വത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂത്, ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന്നിവർക്കെതിരേ ഇഡി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വായ്പാ ഇടപാടിൽ ആരോപണവിധേയരായ ഇവർ അനധികൃതമായി സ്വത്ത് സമ്പാദിക്കാൻ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും കണ്ടെത്താൻ കേസിൽ അന്വേഷണം ആരംഭിച്ചു.
മറ്റ് അന്വേഷണങ്ങൾ
ഇഡിയ്ക്ക് പുറമെ, ആദായനികുതി വകുപ്പ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നിവ ഉൾപ്പെടെ ഒന്നിലധികം റവന്യൂ, നിയമ നിർവഹണ ഏജൻസികൾ ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ദമ്പതികൾക്കും മറ്റ് ആറ് പേർക്കുമെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിനെ അടിസ്ഥാനമാക്കിയാണ് ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്.
ഐസിഐസിഐ ബാങ്ക് - വീഡിയോകോൺ കേസ്
2009 ജൂൺ മുതൽ 2011 ഒക്ടോബർ വരെ വീഡിയോകോൺ ഗ്രൂപ്പ് കമ്പനികൾക്ക് അനുവദിച്ച 1,875 കോടി രൂപയുടെ ആറ് വായ്പകളിലാണ് സിബിഐയുടെ കേസ് അന്വേഷണം നടക്കുന്നത്. ഈ സമയം ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ തലപ്പത്തും അംഗീകാര സമിതിയിലെ പ്രധാന അംഗവുമായിരുന്നു. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒ സ്ഥാനവും ഒഴിയുന്നതിനെ ചോദ്യം ചെയ്ത് ചന്ദ കൊച്ചാറിന്റെ അപേക്ഷ ഈ വർഷം മാർച്ചിൽ ബോംബെ ഹൈക്കോടതി തള്ളി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
