സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് നമ്മുടെ ഇപ്പോഴുള്ള ജീവിതം മുന്നോട്ട് പോകുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് സാമ്പത്തിക കാര്യങ്ങളാണ്. മുൻകാലങ്ങളിൽ ബാങ്കിൽ ചെന്ന് ക്യൂ നിന്ന് ചെയ്ത പല കാര്യങ്ങളും ഡിജിറ്റൽ യുഗത്തിൽ അതിവേഗം നമ്മുടെ സ്മാർട് ഫോണുകളിൽ ഞൊടിയിടയിൽ പൂർത്തിയാക്കാൻ സാധിക്കുന്നു. നെറ്റ് ബാങ്കിങ്, യുപിഐ പേമെന്റ്, മൊബൈൽ വാലറ്റ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇതിനായി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളും സജീവമാണ്. എന്നാൽ ചില പിഴവുകൾ സംഭവിക്കുക സ്വാഭാവികമാണ്.
പലപ്പോഴും ഇത്തരത്തിൽ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് നമ്മൾ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഇടുമ്പോൾ പിഴവ് സംഭവിക്കാം. നമ്മൾ ഉദ്ദേശിച്ച അക്കൗണ്ടിന് പകരം മറ്റൊന്നിലേക്ക് ആകും അത് പോവുക. എന്നാൽ ഈ പണം തിരിച്ചു കിട്ടുമോ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ട്. തീർച്ചയായും അയാളുടെ സഹായമില്ലാതെ തന്നെ നമുക്ക് നഷ്ടമായ പണം തിരികെ ലഭ്യമാക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

നമുക്ക് പോലും അറിയാത്ത ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് പോയ പണം തിരികെ ലഭിക്കാൻ ബാങ്കിന്റെ സൗകര്യങ്ങൾ നമുക്ക് ഉപയോഗിക്കാം. നമ്മൾ ഉദ്ദേശിച്ച ആളിനല്ല പണം നൽകിയിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക. ഇക്കാര്യം കസ്റ്റമർ കെയറിലേക്ക് ഉടനെ വിളിച്ച് അറിയിക്കണം. എവിടെ, എങ്ങനെ, എന്ത് പിഴവാണ് സംഭവിച്ചതെന്ന് ബാങ്ക് അധികൃതരെ അറിയിക്കുക. കസ്റ്റമർ കെയറിലറിയിക്കുമ്പോൾ തന്നെ നിങ്ങളുടെ ബ്രാഞ്ച് മാനേജരെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിക്കണം.
പിന്നീട് ഇക്കാര്യങ്ങൾ രേഖമൂലം അതായത് കത്തായോ ഇമെയിൽ ആയോ നൽകാൻ ബാങ്ക് ആവശ്യപ്പെട്ടാൽ അതും ചെയ്യുക. ഇടപാട് നടന്ന തീയ്യതി, സമയം, നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, പണം അയച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ എന്നിവ മറക്കാതെ നല്‍കുവാന്‍ ശ്രദ്ധിയ്ക്കാം. എത്രയും വേഗം പണം തിരികെ ലഭിക്കാൻ നിങ്ങളുടെ ബാങ്ക് നടപടി ആരംഭിക്കും. പണം മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് ആണ് പോയതെങ്കിൽ അത് റിട്ടേൺ ലഭിക്കാൻ കുറച്ച് സമയം പിടിക്കും. ചില ഘട്ടങ്ങളിൽ ഈ സമയ പരിധി രണ്ട് മാസം വരെ നീണ്ടു പോയേക്കാം. കാരണം അതിന് ഒരുപാട് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പണം പോയ അക്കൗണ്ട് ഏത് ബാങ്കിലേതാണ് അവരോട് അപേക്ഷിച്ച ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ.
എന്നാൽ നിങ്ങളുടെ അതേ ബാങ്കിലാണ് നിങ്ങള്‍ തെറ്റായി പണം കൈമാറിയിരിക്കുന്നതെങ്കിൽ കാല താമസം ഇല്ലാതെ തന്നെ പണം നിങ്ങൾക്ക് തിരികെ ലഭിക്കും. ബാങ്ക് അക്കൗണ്ട് നിലവിലില്ലാത്ത അക്കൗണ്ട് ആണെങ്കില്‍ മറ്റൊന്നും ചെയ്യാതെ തന്നെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ വരും. ആര്‍ബിഐ നിര്‍ദേശപ്രകാരം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം കൈമാറുമ്പോള്‍ നിങ്ങള്‍ക്ക് അത് സംബന്ധിച്ച സന്ദേശം ഫോണില്‍ ലഭിക്കും. തെറ്റായി മറ്റേതെങ്കിലും അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടതെങ്കിൽ ഉടന്‍ തന്നെ ആവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശമുണ്ട്.
ഓൺലൈൻ ബാങ്കിൽ നമ്മളുടെ അകൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു പണമയക്കുമ്പോൾ നമ്മൾ ഏറെ ശ്രദ്ധിക്കാനുണ്ട് .കാരണം നേരിട്ട് ബാങ്കിൽ പോയി പണമടയ്ക്കുമ്പോൾ നമുക്ക് എവിടെങ്കിലും തെറ്റായാലോ അല്ലെങ്കിൽ നമ്മൾ പണം അടയ്ക്കുന്ന ആളിന്റെ വിവരങ്ങൾ ചോദിക്കുവാനും അവിടെ സൗകര്യം ഉണ്ട് .എന്നാൽ ഓൺലൈൻ ബാങ്ക് വഴി പമടയ്ക്കുമ്പോൾ നമുക്ക് ഒരു ചെറിയ തെറ്റ് വന്നാൽ കൂടി അത് ട്രാന്സാക്ഷനെ ബാധിക്കുന്നതാണ് .ഉദാഹരണത്തിന് നമ്മളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ ഒരു ആക്കം മാറിയാൽ തന്നെ അത് മറ്റൊരാളുടെ അക്കൗണ്ടിലേക്കു പോകും . അതുകൊണ്ട് പരമാവധി ശ്രദ്ധിച്ചുവേണം ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.
ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാൻ ഒരുപാട സാഹചര്യങ്ങളും അവസരങ്ങളും ഉണ്ടെങ്കിലും അതിന് പിന്നിലെ നൂലാമാലകൾ ഒഴിവാക്കുന്നതിന് പരമാവധി ശ്രദ്ധിച്ച് മാത്രം ഇടപാടുകൾ ചെയ്യുക. അക്കൗണ്ട് നമ്പർ, മൊബൈൽ ഫോൺ നമ്പർ പോലുള്ള വിവരങ്ങൾ നൽകുമ്പോൾ ഡബിൾ ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications