2025ൽ നറുക്കെടുത്ത വിഷു ബമ്പറിൽ ഭാഗ്യം തെളിഞ്ഞില്ലെന്ന വിഷമം ഉണ്ടോ? എങ്കിൽ വിഷമിക്കേണ്ട, വിഷു ബമ്പർ ഭാഗ്യക്കുറിക്ക് പിന്നാലെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ മൺസൂൺ ബമ്പർ ബിആർ 104 ഭാഗ്യക്കുറി വിപണിയിൽ എത്തിയിട്ടുണ്ട്. ഇത്തവണ ഭാഗ്യം നിങ്ങൾക്കു തന്നെയാണ്. ഭാഗ്യാന്വേഷികൾക്ക് 10 കോടിയുടെ ഒന്നാം സമ്മാനവുമായാണ് മൺസൂൺ ബമ്പർ എത്തിയിരിക്കുന്നത്. കോടികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 250 രൂപ മുടക്കിയാൽ വിപണിയിലുള്ള മൺസൂൺ ബമ്പർ ടിക്കറ്റുകൾ വാങ്ങാം.
ഇത്തവണ വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 28ന് 2 മണിക്കായിരുന്നു. ഇതേ ദിവസം തന്നെയാണ് മൺസൂൺ ബമ്പർ ടിക്കറ്റുകൾ വിപണിയിൽ എത്തിയത്. 54 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇത്തവണ എത്ര ടിക്കറ്റുകൾ വിൽപ്പന നടത്തുമെന്ന് കാത്തിരിക്കണം. ഇത്തവണ മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ജൂലൈ 23ന് ഉച്ചക്ക് രണ്ടു മണിയ്ക്ക് നടക്കും.
സമ്മാനഘടന അറിയാം..
ഒന്നാം സമ്മാനം 10 കോടിയാണ്. രണ്ടാം സമ്മാനം ഓരോ പരമ്പരയിലും ഒരാൾക്ക് വീതം 10 ലക്ഷം രൂപ നേടാം. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും ഒരാൾക്ക് വീതം അഞ്ചു ലക്ഷം രൂപയാണ്. നാലാം സമ്മാനം ഓരോ പരമ്പരയിലും ഒരാൾക്ക് വീതം മൂന്നു ലക്ഷം രൂപയും ഉറപ്പാക്കാം. അതിനു ശേഷം അഞ്ചാം സമ്മാനം 5000 രൂപയും, ആറാം സമ്മാനം 1000 രൂപയും, ഏഴാം സമ്മാനം 500 രൂപയും, എട്ടാം സമ്മാം 250 രൂപയും ഉറപ്പാക്കാം. ഇതിനു പുറമേ സമാശ്വാസ സമ്മാനമായി നാല് പരമ്പരയിലായി ഒരാൾക്ക് വീതം 1 ലക്ഷം രൂപയും ലഭിക്കും.
ഇത്തവണ MA, MB, MC, MD, ME എന്നീ അഞ്ച് സീരീസുകളിലായിട്ടാണ് മൺസൂൺ ബമ്പർ എത്തിയിരിക്കുന്നത്.

10 കോടിയ്ക്ക് എത്ര രൂപ നികുതി അടക്കണം?
10 കോടി ബമ്പർ അടിച്ചാൽ ആ തുക മുഴുവനും അക്കൗണ്ടിലെത്തില്ല. ബമ്പർ അടിച്ചാൽ ആദ്യം ഏജന്റ് കമ്മീഷൻ ഈടാക്കും. അത് ഏകദേശം 10 ശതമാനമാണ്. അതായത് മൺസൂൺ ബമ്പറിൻ്റെ ഏജന്റ് കമ്മീഷന്‍ 1 കോടിയാണ്. ശേഷം 9 കോടി രൂപയാണ് ബാക്കിയുള്ളത്. ഈ തുകയിൽ നിന്ന് നികുതി അടക്കാനുണ്ട്.
10 ലക്ഷം രൂപയില്‍ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിൽ അതിന്റെ 30% നികുതിയായി നിങ്ങൾ അടക്കേണ്ടി വരും. ഇവിടെ 9 കോടിയിൽ നിന്ന് 2.70 കോടി രൂപയാണ് നികുതി നൽകേണ്ടത്. നികുതി നൽകിയ ശേഷം ബാക്കിയുള്ളത് ഏകദേശം 6.30 കോടി രൂപയായിരിക്കും. ഈ തുകയാണ് മൺസൂൺ ബമ്പറടിച്ച വ്യക്തിക്ക് ലഭിക്കുന്നത്. എന്നാൽ ഇതിൽ നിന്നും നിങ്ങൾ മറ്റൊരു ചാർജും നൽകേണ്ടി വരും.
അതായത് 50 ലക്ഷം രൂപയിലധികം പ്രതിവർഷം വരുമാനമുള്ളവര്‍ ആദായ നികുതിക്കൊപ്പം സര്‍ചാര്‍ജും നൽകണം. നിലവിൽ 5 കോടി എന്ന പരിധിക്ക് മുകളിൽ വരുമാനമുള്ളതിനാൽ ഏകദേശം 37% സർചാർജ് നൽകേണ്ടി വരുന്നു.
വിഷു ബമ്പർ ഭാഗ്യശാലി...
വിഷു ബമ്പർ ലോട്ടറിയാണ് ഏറ്റവും ഒടുവിൽ നറുക്കെടുപ്പ് നടന്ന ബമ്പർ ലോട്ടറി. മെയ് 28നായിരുന്നു വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ്. ഇത്തവണ പാലക്കാട് ജില്ലയിൽ വിറ്റ VD 204266 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വിഷു ബമ്പറിൻ്റെ ടിക്കറ്റ് വില 300 രൂപയായിരുന്നു. ഇത്തവണ മൊത്തം 45 ലക്ഷം ടിക്കറ്റുകളാണ് വിപണിയിൽ വിൽപ്പനക്ക് എത്തിയിരുന്നത്. ഇതിൽ 42,87,350 ടിക്കറ്റുകൾ വിറ്റു.
12 വര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തുന്ന പ്രഭാകരന്‍ എന്ന ഏജന്റിൽ നിന്നുമാണ് 12 കോടിയുടെ ടിക്കറ്റ് വിറ്റത്. എന്നാൽ ആരാണ് ആ ഭാഗ്യശാലിയെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഒന്നാം സമ്മാനമായ വിഷു ബമ്പറിൻ്റെ ഏജൻ്റ് കമ്മീഷൻ ഒരു കോടിയിലധികം ഉണ്ടായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications