2019 ലെ ജിഡിപി വളർച്ചാ പ്രവചനം 5.6 ശതമാനമായി കുറച്ചതായി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അറിയിച്ചു. മന്ദഗതിയിലുള്ള തൊഴിൽ വളർച്ചയെയും ഉപഭോഗത്തെയും ആശ്രയിച്ചാണ് വളർച്ചാ പ്രവചനം വെട്ടിക്കുറച്ചത്. 2020 ലും 2021 ലും യഥാക്രമം 6.6 ശതമാനവും 6.7 ശതമാനവും സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് മൂഡീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ വളർച്ചയുടെ വേഗത മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണ്.
ഇന്ത്യയുടെ 2019 ലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ചാ പ്രവചനം 5.6 ശതമാനമായി കുറച്ചിട്ടുണ്ടെന്നും ഇത് 2018 ലെ 7.4 ശതമാനത്തേക്കാൾ വളരെ താഴെയാണെന്നും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 2018 ന്റെ പകുതി മുതൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. യഥാർത്ഥ ജിഡിപി വളർച്ച 2019 രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ഏകദേശം 8 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു. ജൂലൈ - സെപ്റ്റംബർ പാദത്തിൽ ഇത് 4.5 ശതമാനമായി കുറഞ്ഞു.

സമ്പദ്വ്യവസ്ഥയുടെ ഉത്തേജനത്തിനായി സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറയ്ക്കുകയും, ബാങ്ക് റീക്യാപ്പിറ്റലൈസേഷൻ നടത്തുകയും, വാഹനമേഖലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, റിസർവ് ബാങ്ക് പല തവണ പലിശനിരക്കും വെട്ടിക്കുറച്ചിരുന്നു.
2019 സെപ്റ്റംബർ 30 ന് അവസാനിച്ച ആറ് മാസങ്ങളിൽ ഇന്ത്യയിലെ വാണിജ്യ വാഹന വിൽപ്പന 22.95 ശതമാനം കുറഞ്ഞു. അടുത്ത ഏതാനും പാദങ്ങളിൽ കൂടി വാഹന മേഖലയിൽ ഇടിവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച ഇതുവരെ വായ്പകളെ കാര്യമായി ബാധിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
