അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രമുഖ സാമ്പത്തിക ഏജന്‍സിയായ മൂഡീസ്. 2020 സാമ്പത്തിക വര്‍ഷം ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ 2.5 ശതമാനം മാത്രമായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. നേരത്തെ, 5.3 ശതമാനം വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ ഫലം പ്രവചിച്ചിരുന്നു. എന്നാല്‍ കൊറോണ മഹാമാരിയെ തുടര്‍ന്നുള്ള അടച്ചിടല്‍ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാവും. നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം വളര്‍ച്ചയാകും ഇന്ത്യ കുറിക്കുകയെന്നും കമ്പനി അറിയിച്ചു.

പണത്തിന്റെ ലഭ്യതക്കുറവാണ് ഇന്ത്യന്‍ സമ്പദ്ഘടന ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. മൂന്നാഴ്ച്ച രാജ്യം പൂര്‍ണമായി സ്തംഭിക്കുമ്പോള്‍ സാമ്പത്തിക മേഖലയില്‍ സ്ഥിതി കൂടുതല്‍ വഷളാവും. നിലവില്‍ വ്യാപാരങ്ങളോ നിര്‍മ്മാണങ്ങളോ ഉത്പാദനമോ ഇന്ത്യയില്‍ നടക്കുന്നില്ല. കൊറോണ ഭീതി മുന്‍നിര്‍ത്തി നിര്‍മ്മാണ ശാലകളെല്ലാം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. ശാലകളില്‍ പണിയെടുക്കുന്ന വലിയ ശതമാനം ജനതയെ അടച്ചിടല്‍ സാരമായി ബാധിക്കും. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദു ചെയ്തതും സമ്പദ്ഘടനയ്ക്ക് ക്ഷീണം ചെയ്യുന്നു.
ഇതേസമയം, സമ്പൂര്‍ണ അടച്ചിടല്ലല്ലാതെ കൊറോണ വൈറസ് വ്യാപനത്തിന്് തടയിടാന്‍ കേന്ദ്ര സര്‍ക്കാരിന്് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. ഇന്ത്യയില്‍ ഇതുവരെ 700 -ല്‍പ്പരം ആളുകള്‍ക്ക് കൊറോണ വൈറസുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ കൊറോണ കാരണമുള്ള മരണസംഖ്യ 24,000 കടന്നുകഴിഞ്ഞു. ഈ അവസരത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെല്ലാം വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് ഉറ്റുനോക്കുന്നത്.

2020 സാമ്പത്തിക വര്‍ഷം ആഗോള വിപണി ഒന്നടങ്കം ദുരിതത്തിലാഴുമെന്നാണ് മൂഡീസിന്റെ പ്രവചനം. എന്നാല്‍ 2021 മുതല്‍ വിപണി വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തും. അടുത്ത സാമ്പത്തിക വര്‍ഷം ആഗോള വിപണി 0.5 ശതമാനം ചുരുങ്ങും. 2021 -ല്‍ വളര്‍ച്ചാ നിരക്ക് 3.2 ശതമാനം തൊടുമെന്ന് മൂഡീസ് പറയുന്നു. നവംബറില്‍ (കൊറോണ വൈറസ് ഭീതി പൊട്ടിപ്പുറപ്പെടും മുന്‍പ്) 2.6 ശതമാനം വളര്‍ച്ചയോടെ ആഗോള വിപണി നടപ്പു സാമ്പത്തിക വര്‍ഷം പിന്നിടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ കൊറോണ ഭീതിയില്‍ കണക്കുകൂട്ടലുകള്‍ കാറ്റില്‍പ്പറന്നു.
ലോകരാജ്യങ്ങള്‍ അടച്ചിടലിന്റെ വഴിയെ പോകുമ്പോള്‍ തൊഴില്ലില്ലായ്മ വരുംമാസങ്ങളില്‍ രൂക്ഷമാവുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തൊഴില്ലില്ലായമയുടെ തീക്ഷ്ണതയും ബിസിനസ് സംരംഭങ്ങള്‍ നേരിടുന്ന വരുമാന നഷ്ടവും അറിഞ്ഞാല്‍ മാത്രമേ സമ്പദ്ഘടന പഴയപടി എത്താന്‍ എത്രകാലം വേണ്ടിവരികയെന്ന് അനുമാനിക്കാന്‍ കഴിയുകയുള്ളൂ, കമ്പനി സൂചിപ്പിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications