മൊറട്ടോറിയം; ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്‌ക്ക് പലിശ ഈടാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പ്രതിസന്ധിയെത്തുടർന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്‌പ മൊറട്ടോറിയം ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാണെങ്കിലും ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് നിരവധി ആശയക്കുഴപ്പങ്ങളുമുണ്ട്. മൂന്ന് മാസത്തേക്കാണ് ആർബിഐ വായ്‌പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇത് നടപ്പിലാക്കുന്നതിനുള്ള അധികാരം റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകിയിരുന്നു. അതിനാൽ തന്നെ തിരിച്ചടവുകളിലുള്ള ഇളവ്, പലിശ കുടശ്ശിക, എന്നിവ അതത് ബാങ്കുകളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.

 

മൊറട്ടോറിയം പലിശയ്‌ക്കല്ല ഇഎംഐകൾ അടയ്‌ക്കുന്നതിനായാണ്;

മൊറട്ടോറിയം പലിശയ്‌ക്കല്ല ഇഎംഐകൾ അടയ്‌ക്കുന്നതിനായാണ്;

ദുരിതാശ്വാസ പാക്കേജിന് കീഴിൽ, വായ്‌പക്കാർക്ക് ഇഎംഐകൾ അടയ്ക്കുന്നതിന് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് നൽകാൻ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഒരു വായ്‌പ എടുത്തിട്ടുണ്ടെങ്കിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നിങ്ങൾ ഇഎംഐ നൽകേണ്ടതില്ല. എന്നാൽ മൂന്ന് മാസത്തെ ഇഎംഐ എഴുതിത്തള്ളിയെന്ന് ഇതിനർത്ഥമില്ല. അതായത് ഇത് ഒരു ഗ്രേസ് പിരീഡ് മാത്രമാണ് ഇത്, അല്ലാതെ വായ്‌പ എഴുതിത്തള്ളലല്ല. കൂടാതെ ബാങ്കുകൾ അടയ്‌ക്കാത്ത തുകയ്‌ക്ക് മൂന്ന് മാസത്തേക്ക് പലിശ ഈടാക്കാനും സാധ്യതയുണ്ട്. ഈ തീരുമാനങ്ങൾ വ്യക്തിഗത വായ്‌പ നൽകുന്നവരിൽ നിന്ന് വ്യത്യാസപ്പെടാം. ചിലർക്ക് വായ്‌പയുടെ കാലാവധി നീട്ടാൻ തിരഞ്ഞെടുക്കാം.

ക്രെഡിറ്റ് കാർഡ് ബാലൻസ്

ക്രെഡിറ്റ് കാർഡ് ബാലൻസ്

എല്ലാതരം വായ്പകൾക്കും മൊറട്ടോറിയം ബാധകമാണെന്നാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ക്രെഡിറ്റ് കാർഡ് ഇഎംഐ, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയും മൊറട്ടോറിയം പരിധിയിൽ വരും. എന്നാൽ ഇക്കാലയളവിലെ പലിശ നിരക്ക് താരതമ്യേന കൂടുതലായിരിക്കും. സാധാരണ സമയങ്ങളിൽ ഒരാൾക്ക് നിശ്ചിത തുകയുടെ 5% നൽകിക്കൊണ്ട് തിരിച്ചടവ് മാറ്റിവെക്കാൻ കഴിയും. എന്നാൽ അടയ്ക്കാത്ത തുക അടുത്ത ഘട്ടത്തിലേക്ക് നീളുകയും 2 മുതൽ 4 ശതമാനം വരെ പലിശ ഈടാക്കുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യും.

ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദായനികുതി നിയമത്തിലെ അഞ്ച് പ്രധാന മാറ്റങ്ങള്‍

ക്രെഡിറ്റ് കാർഡ് തിരിച്ചടവ് വൈകിയാലോ?

ക്രെഡിറ്റ് കാർഡ് തിരിച്ചടവ് വൈകിയാലോ?

ദുരിതാശ്വാസ പാക്കേജിന് കീഴിൽ നിങ്ങൾ മൂന്ന് മാസത്തെ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് നൽകിയില്ലെങ്കിൽ സാധാരണ ഗതിയിൽ ഈടാക്കുന്ന തുകയാണ് ക്രെഡിറ്റ് കാർഡുടമളിൽ നിന്ന് ഈടാക്കുക. എന്നാൽ ഇത് 6-12 ശതമാനത്തിന് ഇടയിലായിരിക്കും.

നിക്ഷേപകർ ആശങ്കയിൽ; ഓഹരി വിപണിയിലെ കനത്ത ഇടിവിന് കാരണമെന്ത്?

ഗ്രേസ് പിരീഡ് ആർക്കൊക്കെ ലഭിക്കും?

ഗ്രേസ് പിരീഡ് ആർക്കൊക്കെ ലഭിക്കും?

നിശ്ചിത തീയതിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ ബാങ്ക് ഓട്ടോമാറ്റിക്കായി നിങ്ങളുടെ പേയ്‌മെന്റിന് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് നൽകും. എന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ‌ മതിയായ ബാലൻ‌സ് ഉണ്ടെങ്കിൽ ബാങ്ക് നിശ്ചിത തീയതിയിൽ‌ തുക ഈടാക്കുന്നതാണ്. അതിനാൽ നിങ്ങൾക്ക് മൊറട്ടോറിയം ആവശ്യമാണെങ്കിൽ അത് നിങ്ങളുടെ ബാങ്കിനെ അറിയിക്കേണ്ടതാണ്.


English summary

മൊറട്ടോറിയം; ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്‌ക്ക് പലിശ ഈടാക്കും | Moratorium; Interest on credit card dues will be charged

Moratorium; Interest on credit card dues will be charged
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X