മൊറട്ടോറിയം; ഐസിഐസിഐ ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) യുടെ നിർദേശപ്രകാരം മിക്ക ബാങ്കുകളും അടുത്ത മൂന്ന് മാസത്തേക്ക് ടേം ലോണുകളുടെ ഇഎംഐ പേയ്‌മെന്റുകൾക്ക് മൊറട്ടോറിയം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. മാർച്ച് 27 നാണ് ടേം ലോണുകൾ തിരിച്ചടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ ആർബിഐ എല്ലാ ബാങ്കുകളോടും നിർദ്ദേശിച്ചത്. കോവിഡ്-19 രാജ്യവ്യാപകമായി ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായാണ് റിസർവ് ബാങ്ക് ഈ നടപടി കൈക്കൊണ്ടത്.

റിസർവ് ബാങ്കിന്റെ ദുരിതാശ്വാസ പാക്കേജിന് അനുസൃതമായി, ഐസിഐസിഐ ബാങ്കും ഉപഭോക്താക്കൾ അവരുടെ വായ്പകൾ അടയ്‌ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. ഒരു ട്വീറ്റിലൂടെയാണ് ഐസിഐസിഐ ബാങ്ക് ഈ കാര്യം അറിയിച്ചത്. വായ്‌പയെടുത്തയാൾക്ക് OPT-IN അല്ലെങ്കിൽ OPT-OUT എന്നിങ്ങനെയുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കാം, അതായത് മൊറട്ടോറിയം ആവശ്യമുള്ളവർ OPT-IN എന്ന ഓപ്‌ഷനും മൊറട്ടോറിയം ആവശ്യമില്ലാത്തവർ OPT-OUT എന്ന ഓപ്‌ഷനുമാണ് തിരഞ്ഞെടുക്കേണ്ടത്.

എസ്‌ബി‌ഐ ഇ‌എം‌ഐ മൊറട്ടോറിയം പ്രഖ്യാപിച്ചു; പലിശയും മറ്റ് വിശദാംശങ്ങളും അറിയാംഎസ്‌ബി‌ഐ ഇ‌എം‌ഐ മൊറട്ടോറിയം പ്രഖ്യാപിച്ചു; പലിശയും മറ്റ് വിശദാംശങ്ങളും അറിയാം

മൊറട്ടോറിയം; ഐസിഐസിഐ ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും അറിയാം

ഐസിഐസിഐ ബാങ്കിന്റെ മൊറട്ടോറിയം എങ്ങനെ തിരഞ്ഞെടുക്കാം?

എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ വഴി ഐസിഐസിഐ ബാങ്ക് നിങ്ങൾക്ക് അയച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്ത് നിങ്ങൾക്ക് മൊറട്ടോറിയം തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ ഐസിഐസിഐ ബാങ്കിന്റെ www.icicibank.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചും ഇത് ചെയ്യാം.

വായ്‌പക്കാരെ രണ്ടു വിഭാഗമാക്കി തിരിച്ചാണ് മൊറട്ടോറിയം നടപ്പാക്കുക.

ഐസിഐസിഐ ബാങ്ക് അവരുടെ വായ്‌പക്കാരെ രണ്ടു വിഭാഗമാക്കി തിരിച്ചാണ് മൊറട്ടോറിയം നടപ്പാക്കുക. അതായത് മാസ ശമ്പളക്കാർക്ക് മൊറട്ടോറിയം വേണമെങ്കിൽ ബാങ്കിനെ പ്രത്യേകം അറിയിക്കണം. എന്നാൽ വ്യാപാരികൾ, സ്വയം സഹായ സംഘങ്ങൾ, സ്വർണപ്പണയം, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് മൊറട്ടോറിയം വേണ്ടെങ്കിൽ മാത്രം പ്രത്യേകം അറിയിച്ചാൽ മതിയാകും.

മൊറട്ടോറിയം പ്രഖ്യാപിച്ച് മറ്റ് സ്വകാര്യ ബാങ്കുകളും.

ഐസിഐസിഐ ബാങ്കിന് പുറമെ മറ്റ് സ്വകാര്യ ബാങ്കുകളും മൊറട്ടോറിയം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

എച്ച്‌ഡിഎഫ്‌സി ബാങ്ക്: വായ്‌പകൾ തിരിച്ചടയ്‌ക്കുന്നതിനായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം ആനുകൂല്യങ്ങൾ വേണമെങ്കിൽ വായ്പക്കാർ പ്രത്യേകം അറിയിക്കണമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. എന്നാൽ തിരിച്ചടവിൽ മാത്രമായിരിക്കും സാവകാശം ലഭിക്കുക പലിശ അടയ്‌ക്കേണ്ടിവരും.

കോട്ടക് മഹീന്ദ്ര ബാങ്ക്: മൊറട്ടോറിയം ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ബാങ്കിന് ഇമെയിൽ അയക്കേണ്ടതാണ്. എന്നാൽ ഈ കാലയളവിൽ പലിശ ഈടാക്കുന്നതായിരിക്കുമെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് അധികൃതർ അറിയിച്ചു.

English summary

മൊറട്ടോറിയം; ഐസിഐസിഐ ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും അറിയാം | Moratorium; Know the terms and conditions of ICICI Bank

Moratorium; Know the terms and conditions of ICICI Bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X