ഇന്ന് ഓഹരി വിപണിയിൽ അപ്രതീക്ഷിത കയറ്റിറക്കങ്ങൾ പ്രകടമാവുന്നു. ആഭ്യന്തര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിവിലാണ്. എന്നാൽ പ്രതിരോധ മേഖലയിലെ ഓഹരികൾക്ക് ഇന്നും മികച്ച കുതിപ്പുണ്ട്. കഴിഞ്ഞ കുറച്ച് വ്യാപാര സെഷനുകളിൽ സെൻ ടെക്നോളജീസ് ലിമിറ്റഡിന്റെ ഓഹരികൾ കുതിക്കുന്നതിനാൽ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ സ്റ്റോക്ക് റേറ്റിംഗ് താഴ്ത്തി.
ഇതുവരെ മോട്ടിലാൽ ഓസ്വാൾ സെൻ ടെക്നോളജീസിന് "ബൈ" റേറ്റിംഗായിരുന്നു നൽകിയത്. എന്നാൽ ഇപ്പോൾ അത് "ന്യൂട്രൽ" എന്ന ലെവലിലേക്ക് താഴ്ത്തി. റേറ്റിംഗ് കുറച്ചെങ്കിലും മോട്ടിലാൽ ഓസ്വാൾ ഓഹരി ലക്ഷ്യ വില ഉയർത്തി. നേരത്തെ1,600 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 1,750 രൂപയായി ഉയർത്തി.
സംഘർഷങ്ങളിലും തിളങ്ങി...
2025 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ എത്തിയപ്പോൾ സെൻ ടെക്നോളജീസിന്റെ മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്. അതിനു കാരണം പഹൽഗാം ആക്രമണത്തെ തുടർന്ന് പ്രതിരോധ ഓഹരികൾ കുതിച്ചുയർന്നതിനാലാണ്. നിലവിൽ പ്രതിരോധ ഓഹരികൾക്കെല്ലാം മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സായുധ സേന തങ്ങളുടെ ആന്റി-ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സെൻ ടെക്നോളജീസിന്റെ മാനേജ്മെന്റ് സിഎൻബിസി-ടിവി 18 നോട് പറഞ്ഞത്.

സിമുലേറ്ററുകൾക്കും ആന്റി-ഡ്രോണുകൾക്കുമുള്ള ഡിമാൻഡ് കുതിക്കുന്നതിനാൽ കമ്പനിയ്ക്ക് അത് ഒരു പോസിറ്റീവ് നേട്ടമായി തുടരും. അവരുടെ കണക്കുകളും നിലവിലെ മൂല്യനിർണ്ണയങ്ങളും വരാനിരിക്കുന്ന ഓർഡറുകളുമായി ബന്ധപ്പെട്ട പോസിറ്റീവ് നേട്ടങ്ങളും, അതിന്റെ അറ്റാദായവും 2025-2027 സാമ്പത്തിക വർഷത്തിൽ 40% കോമ്പൗണ്ടഡ് വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വളരുമെന്നാണ് മോട്ടിലാൽ ഓസ്വാൾ പറയുന്നത്.
വരുമാന എസ്റ്റിമേറ്റുകൾ...
2026, 2027 സാമ്പത്തിക വർഷങ്ങളിലെ സെൻ ടെക്നോളജീസിന്റെ വരുമാന എസ്റ്റിമേറ്റുകളും മോട്ടിലാൽ ഓസ്വാൾ യഥാക്രമം 4% ഉം 7% ഉം വർദ്ധിപ്പിച്ചു. അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ 34 ശതമാനവും, 40 ശതമാനവും വരുമാനവും ലാഭവും സിഎജിആർ പ്രതീക്ഷിക്കുന്നു. ചെലവേറിയ മൂല്യനിർണ്ണയങ്ങൾ കാരണമാണ് മോട്ടിലാൽ ഓസ്വാൾ ഓഹരിയുടെ റേറ്റിംഗ് ന്യൂട്രലിലേക്ക് താഴ്ത്തിയത്. പക്ഷേ അപ്രതീക്ഷിത കുതിപ്പ് ഇനിയും പ്രതീക്ഷിക്കാം.
മോട്ടിലാൽ ഓസ്വാൾ സെൻ ടെക്നോളജീസിന്റെ റേറ്റിംഗ് കുറച്ചിട്ടും അഞ്ച് വിപണി വിദഗ്ധരിൽ നാലുപേർക്കും ഇപ്പോഴും "ബൈ" റേറ്റിംഗാണ് നൽകുന്നത്. അതിനു കാരണം ഈ ഓഹരികളുടെ പോസിറ്റീവ് നേട്ടമാണ്. കഴിഞ്ഞ ഏഴ് ട്രേഡിങ് സെഷനുകളിൽ സെൻ ടെക്നോളജീസിന്റെ ഓഹരികൾ 40 ശതമാനമാണ് ഉയർന്നത്. ഏഴ് ട്രേഡിങ് സെഷനുകളിലും 5 ശതമാനം എന്ന അപ്പർ സർക്യൂട്ടിലെത്തി.
ഇന്നത്തെ ഓഹരി വില
ഇന്ന് സെൻ ടെക്നോളജീസ് ഓഹരി 1,978.60 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ 1,820.10 രൂപ വരെ താഴ്ന്നതിനു ശേഷം ഇപ്പോൾ 1,928.80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 44.30 പോയിൻ്റ് അഥവാ 2.35% കുതിപ്പിലാണ് ഈ ഓഹരികൾ മുന്നേറുന്നത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില 2,627.95 രൂപയും 52 ആഴചയിലെ ഏറ്റവും താഴ്ന്ന വില 893.80 രൂപയിലുമാണ്.
സെൻ ടെക്നോളജീസ്
ഡിഫൻസ് ട്രെയിനിംഗും ആന്റി-ഡ്രോൺ സൊല്യൂഷനുകളും നൽകുകയും സുരക്ഷാ സേനകളുടെ പ്രതിരോധ പരിശീലനം നൽകുന്നതിനും യുദ്ധ സന്നദ്ധത അളക്കുന്നതിനുമുള്ള പരിശീലന സംവിധാനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് സെൻ ടെക്നോളജീസ്. ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം അംഗീകരിച്ച ഹൈദരബാദിലെ ഒരു ഗവേഷണ വികസന (ആർ & ഡി) ഉൽപാദന സൗകര്യമുള്ള കമ്പനി 172-ലധികം പേറ്റന്റുകൾക്കായി അപേക്ഷിക്കുകയും ലോകമെമ്പാടുമായി 1,000-ലധികം പരിശീലന സംവിധാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
നാലാം പാദ ഫലങ്ങൾക്കു പിന്നാലെ ലാഭ വിഹത വിവരങ്ങളും എത്തി. 200% നിരക്കിൽ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. അതായത്, ഒരു ഇക്വിറ്റി ഷെയറിന് 2 രൂപ എന്ന നിരക്കിൽ നൽകും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications