മൂന്ന് ദിവസത്തിനു ശേഷം ഓഹരി വിപണി തുറന്നപ്പോൾ ഇന്ന് അദാനി പോർട്സ് & സ്പെഷ്യൽ എക്കണോമിക് സോൺ (APSEZ) ഓഹരി വില നിലവിൽ 2.35 ശതമാനം ഇടിഞ്ഞ് 1230.25 രൂപയായി. ഇന്ന് അദാനി പോർട്സിൻ്റെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വലിയൊരു ഉയർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ (MOSL) വ്യക്തമാക്കിയത്. അതിനാൽ ഈ ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകിയിരിക്കുകയാണ് മോട്ടിലാൽ ഒസ്വാൾ.
അബോട്ട് പോയിന്റ് പോർട്ട് ഹോൾഡിംഗ്‌സിന്റെ ഏറ്റെടുക്കൽ അദാനി പോർട്സ് & സ്പെഷ്യൽ എക്കണോമിക് സോൺ (APSEZ) കമ്പനിയുടെ അന്താരാഷ്ട്ര കാർഗോ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് മോട്ടിലാൽ ഒസ്വാൾ പറഞ്ഞു. എൻഎസ്ഇയുടെ കണക്ക് പ്രകാരം കമ്പനിയുടെ മൊത്തം വിപണി മൂലധനം 2,64,746.63 കോടി രൂപയാണ്.
ഓസ്‌ട്രേലിയൻ ടെർമിനൽ ഏറ്റെടുക്കൽ
ഏഷ്യ-പസഫിക് മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയയിലെ ഒരു കൽക്കരി കയറ്റുമതി ടെർമിനൽ 2.4 ബില്യൺ യുഎസ് ഡോളറിന് പണരഹിതമായി ഏറ്റെടുക്കുന്നുവെന്ന് APSEZ ബോർഡ് കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചു. നോർത്ത് ക്വീൻസ്‌ലാൻഡ് എക്‌സ്‌പോർട്ട് ടെർമിനൽ (NQXT) എന്നാൽ അദാനി പോർട്സ് ഏറ്റെടുത്ത കമ്പനിയുടെ പൂർണ പേര്.
അദാനി പോർട്സ് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ വികസന കമ്പനിയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലഭിക്കുന്ന നാലാമത്തെ വിദേശ ഏറ്റെടുക്കലാണ് ഇപ്പോൾ സംഭവിച്ചത്. ഇതോടെ, കമ്പനിക്ക് 19 തുറമുഖങ്ങളുടെയും ടെർമിനലുകളുടെയും ഒരു പോർട്ട്‌ഫോളിയോ രൂപപ്പെട്ടിരിക്കുന്നു. അതായത് 15 എണ്ണം ഇന്ത്യയിലും 4 എണ്ണം വിദേശത്തുമാണ്.

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത്, നോർത്ത് ക്വീൻസ്‌ലാന്റിലെ ബോവനിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്ക്, അബോട്ട് പോയിന്റ് തുറമുഖത്താണ് ഈ ടെർമിനൽ സ്ഥിതി ചെയ്യുന്നത്. ഓസ്‌ട്രേലിയയുടെ വിഭവ കയറ്റുമതിയിൽ വലിയ പിന്തുണ നൽകുന്നത് ഈ ടെർമിനലാണ് എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. 2025 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം 349 ദശലക്ഷം AUD വരുമാനവും, 228 ദശലക്ഷം EBITDA വരുമാനവുമാണ് NQXT റിപ്പോർട്ട് ചെയ്തത്. ഇതെല്ലാമാണ് പ്രധാനമായും APSEZ ഈ ഏറ്റെടുക്കലിലേക്ക് എത്തിയത്.
അദാനി പോർട്ട്സ് ഓഹരികളുടെ ടാർഗറ്റ് വില
അദാനി പോർട്സ് നിലവിൽ നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നതെങ്കിലും മോട്ടിലാൽ ഓസ്വാൾ 1560 രൂപ ടാർഗറ്റ് വിലയോടെ ഒരു ബൈ റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്. ഉയർന്ന കരാർ ശേഷിയും സിനർജികളും കമ്പനി ലക്ഷ്യമിടുന്നുവെന്നും ഇത് EBITDA വർദ്ധിപ്പിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കുന്നുണ്ട്. വരും വർഷങ്ങളിൽ അപ്രതീക്ഷിത വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 10 ശതമാനം കാർഗോ വോളിയം വളർച്ചയും, വരുമാനം/EBITDA/PAT എന്നിവയിൽ 14%/16%/21% CAGR വർദ്ധനവുമാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.
അദാനി പോർട്സ് ഓഹരി വിലയുടെ ചരിത്രം
ബിഎസ്ഇ ഇന്നു വരെയുള്ള കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരു ആഴ്ചയിലും രണ്ട് ആഴ്ചയിലും അദാനി പോർട്സിൻ്റെ ഓഹരികൾ യഥാക്രമം 5.47 ശതമാനവും 10.45 ശതമാനവും ഉയർന്ന വരുമാനം നൽകിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിലും മൂന്ന് മാസത്തിലും കമ്പനിയുടെ ഓഹരികൾ യഥാക്രമം 3.27 ശതമാനവും 10.99 ശതമാനവും ഉയർന്ന വരുമാനം നൽകി.
കഴിഞ്ഞ 2 വർഷം, 3 വർഷം, 5 വർഷം, 10 വർഷം എന്നീ കണക്കുകൾ പരിശോധിച്ചാൽ ഓഹരികൾ യഥാക്രമം 85.51 ശതമാനം, 44.44 ശതമാനം, 362.93 ശതമാനം, 290.43 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
ലാഭവിഹിതത്തിലും അദാനി പോർട്സ് ഒട്ടും പിന്നിലല്ല. കഴിഞ്ഞ വർഷം അദാനി പോർട്ട്സ് 6 രൂപയാണ് ലാഭവിഹിതം നൽകിയത്. അതുപോലെ, 2021, 2022, 2023 വർഷങ്ങളിൽ കമ്പനി 5 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications