വിപണിയില്‍ അനിശ്ചിതാവസ്ഥ പടരുമ്പോള്‍ നിക്ഷേപകര്‍ അസ്ഥിരതയെ ചെറുക്കുന്ന, മികച്ച വരുമാനവും ലാഭക്ഷമതയും പ്രകടിപ്പിക്കുന്ന ഓഹരികളെ തേടുന്നു. ഇവര്‍ക്കായി 3 ഓഹരികള്‍ റെക്കമന്റ് ചെയ്യുകയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍. 42 ശതമാനം വരെ നേട്ടമാണ് ഈ ഓഹരികളില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്.

സെന്‍സാര്‍ ടെക്നോളജീസ്
1000 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിച്ചു. നിലവിലെ വിലയെ അപേക്ഷിച്ച് 42 ശതമാനം വര്‍ദ്ധനവാണിത്. മൂന്നാംപാദത്തില്‍ പ്രതീക്ഷകള്‍ക്കനുസൃതമായി വരുമാനം രേഖപ്പെടുത്താന്‍ കമ്പനിയ്ക്കായി. ഇബിറ്റ മാര്‍ജിന്‍ (പ്രവര്‍ത്തന ലാഭക്ഷമതയുടെ അളവ് കോല്) 4.3 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 16 ശതമാനമായി.വിദേശത്തെ സാന്നിധ്യം, കറന്‍സി ആനുകൂല്യം, കാര്യക്ഷമത എന്നീ ഘടകങ്ങളാണ് പ്രധാന ആകര്ഷണങ്ങള്. ലാഭം 179.8 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 219.1 കോടി രൂപയാണ്.
അതുല്‍ ഓഹരി
ഈ കെമിക്കല്‍ ഓഹരി 7500 രൂപ ലക്ഷ്യവിലയില്‍ വാങ്ങാന്‍ ബ്രോക്കറേജ് നിര്‍ദ്ദേശിച്ചു. നിലവിലെ വിലയെ അപേക്ഷിച്ച് 29 ശതമാനം വര്‍ദ്ധനവ്. ഡിസംബര്‍ പാദത്തില്‍ 11 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത കമ്പനി ഇബിറ്റ വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനവും നികുതിയ്ക്ക് ശേഷമുള്ള ലാഭം74 ശതമാനവുമുയര്‍ത്തി. 2026,2027,2028 സാമ്പത്തികവര്‍ഷങ്ങളില്‍ യഥാക്രമം 9 ശതമാനം, 5 ശതമാനം, 11 ശതമാനം എന്നിങ്ങനെ വരുമാന വളര്ച്ചപ്രതീക്ഷിക്കപ്പെടുന്നു. 2028 ല്‍ ഓഹരിയുടെ വില ഇപിഎസിന്റെ (ഏര്‍ണിംഗ് പര് ഷെയര്‍) 25x ആകും.
ഗ്രാവിറ്റ ഇന്ത്യ
2030 രൂപ ലക്ഷ്യവിലയില്‍ ഗ്രാവിറ്റ ഇന്ത്യ ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലെ വിലയില്‍ നിന്നും 31 ശതമാനം വളര്‍ച്ചയാണിത്. മൂന്നാംപാദത്തില്‍ കമ്പനി 2 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇബിറ്റ 13.5 ശതമാനം ഉയര്‍ന്ന് 120 കോടി രൂപയായി. 2028 ല്‍ കമ്പനിയുടെ ഓഹരി വില ഇപിഎസിന്റെ (ഏര്‍ണിംഗ് പര് ഷെയര്‍) 25 മടങ്ങാകുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
