തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിന്റെ ഓഫീസുകൾ പേപ്പർ രഹിതമാക്കുന്നതിന്റെ നടപടിക്രമങ്ങൾക്ക് നാളെ മുതൽ തുടക്കമാകും. ഇതോടെ ഡ്രൈവിഗ് ലൈസൻസ് ഓൺലൈനായി പുതുക്കാനും സാധിക്കും. മോട്ടർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ജനുവരി മുതൽ പേപ്പർരഹിതമായിത്തീരുകയും ചെയ്യും. പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വിദേശത്ത് നിന്ന് തന്നെ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും സാധിക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് വാഹന രേഖകൾ പുതുക്കാനുള്ള കാലാവധി കേന്ദ്രസർക്കാർ നീട്ടി നൽകിയത്. ഡ്രൈവിംഗ് ലൈസൻസിന് പുറമേ, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, താൽക്കാലിക രജിസ്ട്രേഷൻ, എന്നിവയുടെ കാലാവധിയാണ് ഇതോടെ 2021 മാർച്ച് 31 വരെ നീട്ടിയിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

രാജ്യത്തെ വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ നിർണായക രേഖകളുടെ കാലാവധി 2021 മാർച്ച് 31 വരെ നീട്ടിയതായാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 2021 മാർച്ച് 31 വരെ ഈ രേഖകൾ സാധുവായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം എല്ലാ എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
2020 ഫെബ്രുവരി 1ന് ശേഷം കാലാവധി തീർന്ന രേഖകളുടെ കാലാവധിയാണ് മാർച്ച് 31 വരെ നീട്ടിയിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുന്നത്. നേരത്തെ ചരക്കുവാഹനങ്ങളുടേതുൾപ്പെടെയുള്ള രേഖകളുടെ കാലാവധി ഡിസംബർ വരെ സർക്കാർ നീട്ടി നൽകിയിരുന്നു. രേഖകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതോടെ തുടർച്ചയായ നാലാം തവണയാണ് വാഹനരേഖകളുടെ കാലാവധി കേന്ദ്രം നീട്ടി നൽകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
