ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ ഉൾപ്പെടെയുള്ള ചൈനീസ് ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളെ അമേരിക്കയിൽ നിരോധിക്കാൻ താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചനകൾ നൽകി. ഓഗസ്റ്റ് 14 ന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് 90 ദിവസത്തിനുള്ളിൽ യുഎസിൽ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കമ്പനിയായ ബൈറ്റ്ഡാൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ സുരക്ഷ
വിശ്വസനീയമായ തെളിവുകൾ ആണ് ബൈറ്റ്ഡാൻസ് അമേരിക്കയുടെ ദേശീയ സുരക്ഷയെ തകർക്കുന്ന നടപടിയെടുക്കുമെന്ന് വിശ്വസിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഉത്തരവിൽ പറഞ്ഞു. ഏറ്റവും പുതിയ ഓർഡറിന് കീഴിൽ, അമേരിക്കൻ ഉപയോക്താക്കളുമായി ബന്ധിപ്പിച്ചിരിക്കുന്ന ടിക്ക് ടോക്ക് ഡാറ്റയുടെ എല്ലാ പകർപ്പുകളും ബൈറ്റ്ഡാൻസ് നശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയിലെ നിരോധനം
ഈ മാസം ആദ്യം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോ പറഞ്ഞത്, വിശ്വസനീയമല്ലാത്ത വെണ്ടർമാരുടെ ഭീഷണികളിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാൻ ട്രംപ് ഭരണകൂടം കഠിനമായി പരിശ്രമിക്കുകയാണെന്നും ടിക് ടോക്ക്, വീ ചാറ്റ് തുടങ്ങിയവയെ ആപ്പിളിന്റെയും ഗൂഗിളിന്റെയും മറ്റും യുഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് നീക്കംചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
വിമർശനങ്ങൾ
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം കാരണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബീജിംഗ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെതിരെ യുഎസ് നേരത്തെ തന്നെ വിമർശനങ്ങൾ നടത്തിയിരുന്നു. ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമം, ദക്ഷിണ ചൈനാ കടൽ, കൊറോണ വൈറസ്, വ്യാപാരം തുടങ്ങി വിവിധ വിഷയങ്ങളിൽ ചൈനയും യുഎസും തമ്മിൽ തർക്കമുണ്ട്.
ഇന്ത്യയിലെ നിരോധനം
കഴിഞ്ഞ മാസം ഇന്ത്യയിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് 47 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു, 59 ആപ്ലിക്കേഷനുകളുടെ ക്ലോൺ പകർപ്പുകൾ ജൂണിൽ നിരോധിച്ചിരുന്നു. ഈ നിരോധിത ക്ലോണുകളിൽ ടിക്ടോക്ക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയർ ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ്, വിഎഫ്വൈ ലൈറ്റ് എന്നിവ ഉൾപ്പെടുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള സംഘർഷത്തെ തുടർന്നായിരുന്നു നിരോധനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
