കൊവിഡ് വാക്‌സിനില്‍ പ്രതികരിച്ച് ബിസിനസ് ലോകം, എംഎസ്എംഇ തൊഴിലാളികള്‍ക്ക് മുന്‍ഗണനയുണ്ടാവണം!!

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്‍ഡസ്ട്രി ബോഡി നോയിഡ ഓന്‍ട്രപണേഴ്‌സ് അസോസിയേഷന്‍. എംഎസ്എംഇ മേഖലയിലെ തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. എന്‍ഇഎ ആദ്യമായിട്ടാണ് ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ചെറുകിട-ഇടത്തരം ബിസിനസുകളാണ് ഏറ്റവും പ്രതിസന്ധി നേരിട്ടത്.

കൊവിഡ് വാക്‌സിനില്‍ പ്രതികരിച്ച് ബിസിനസ് ലോകം, എംഎസ്എംഇ തൊഴിലാളികള്‍ക്ക് മുന്‍ഗണനയുണ്ടാവണം!!

പ്രധാനമമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ എല്ലാ എംഎസ്എംഇ തൊഴിലാളികള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് എന്‍ഇഎ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ഇഎയ്ക്ക് കീഴില്‍ ആറായിരം എംഎസ്എംഇ തൊഴിലാളികളാണ് അംഗങ്ങളായിട്ടുണ്ട്. വാക്‌സിന്‍ ആയിരം രൂപ വരെ വന്നേക്കാം എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇത് സൗജന്യമാക്കാന്‍ എന്‍ഇഎ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വലിയ സംഭാവന നല്‍കുന്നവരാണ് എംഎസ്എംഇ തൊഴിലാളികളെന്ന് ബിസിനസ് സംഘടന പറയുന്നു.

എംഎസ്എംഇ തൊഴിലാളികള്‍ അധികവും 50 വയസ്സിന് താഴെയുള്ളവരാണെന്നും, മാസം 15000 വരെ സമ്പാദിക്കുന്നവരാണെന്നും എന്‍ഇഎ പ്രസിഡന്റ് വിപിന്‍ മല്‍ഹാന്‍ പറയുന്നു. ഇവരുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മല്‍ഹാന്‍ പറഞ്ഞു. ഇവര്‍ക്ക് ആയിരം രൂപ വാക്‌സിന് ഈടാക്കുന്തന് താങ്ങാനാവാത്ത തുകയായിരിക്കുമെന്നും വിപില്‍ മല്‍ഹാന്‍ വ്യക്തമാക്കി. അതുകൊണ്ട് എംഎസ്എംഇ തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കണമെന്നും മല്‍ഹാന്‍ ആവശ്യപ്പെട്ടു.

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് വഴിയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും മല്‍ഹാന്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ രണ്ട് വാക്‌സിനുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെ വാക്‌സിനുകളാണ് ഇത്. വിവിധ സംസ്ഥാനങ്ങളില്‍ ഇതിന്റെ ട്രയല്‍ റണ്ണും ആരംഭിച്ചിട്ടുണ്ട്.

English summary

Msme labourers should get covid vaccine free of cost says industry body

msme labourers should get covid vaccine free of cost says industry body
Story first published: Thursday, January 7, 2021, 20:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X