മുകേഷ് അംബാനിക്ക് 63-ാം പിറന്നാൾ; ഇന്ത്യയിലെ ഈ കോടീശ്വരനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിക്ക് ഇന്നലെ (ഏപ്രിൽ 19) 63 വയസ്സ് തികഞ്ഞു. 44.6 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനി ഓയിൽ ആൻഡ് ഗ്യാസ് ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ്. ഏഷ്യയിലെ രണ്ടാമത്തെ ധനികൻ കൂടിയാണ് അദ്ദേഹം.

ഫോബ്സ് പട്ടികയിൽ

ഫോബ്സ് പട്ടികയിൽ

ഏറ്റവും പുതിയ ഫോബ്‌സ് ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനിയുടെ ആസ്തി 44.3 ബില്യൺ ഡോളറാണ്. പട്ടികയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാണ് മുകേഷ് അംബാനി എന്നത് എടുത്തുപറയേണ്ടതാണ്. ബിസിനസ്സ് വ്യവസായി പട്ടികയിൽ പരാജയപ്പെടാതെ തുടരുന്ന വ്യക്തിയാണ് ഇദ്ദേഹം. മറ്റ് ഇന്ത്യൻ ശതകോടീശ്വരന്മാരേക്കാൾ മൈലുകൾ മുന്നിലാണ് മുകേഷ് അംബാനി. ഫോബ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ പ്രധാന സമ്പത്തിന്റെ ഉറവിടം പെട്രോകെമിക്കൽസ്, എണ്ണ, വാതകം എന്നിവയാണ്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

ബോംബെ സർവകലാശാലയിൽ നിന്നാണ് അംബാനി കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയത്. യുഎസിലെ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം‌ബി‌എ പ്രോഗ്രാമിൽ ചേർന്നു. എന്നാൽ പിതാവ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ വിളിച്ചു. ഇതിനെ തുടർന്ന് പഠനമുപേക്ഷിച്ചു. 1981 ൽ അദ്ദേഹം കുടുംബ ബിസിനസിൽ ചേർന്നു.

കുടുംബ ബിസിനസ്

കുടുംബ ബിസിനസ്

1966ൽ പിതാവ് ധീരുഭായ് അംബാനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം മുകേഷ് അംബാനിയും ഇളയ സഹോദരൻ അനിൽ അംബാനിയും കുടുംബ ബിസിനസുകൾ ഭാഗം വച്ചു. മുകേഷ് എണ്ണ, പെട്രോകെമിക്കൽ ബിസിനസുകൾ ഏറ്റെടുത്തപ്പോൾ അനിൽ ടെലികോം ബിസിനസിൽ പിടിമുറുക്കി.

ശമ്പളം

ശമ്പളം

12 വർഷമായി അംബാനി പ്രതിവർഷം 15 കോടി രൂപ ശമ്പളമാണ് വാങ്ങുന്നത്. 2009 മുതൽ അദ്ദേഹത്തിന്റെ ശമ്പളത്തിൽ മാറ്റമില്ല. ആർ‌ഐ‌എല്ലിന്റെ വാർഷിക റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ മാറ്റമില്ലാത്ത ശമ്പളത്തെക്കുറിച്ച് വ്യക്തമായി പറയാറുണ്ട്. ശമ്പളത്തിൽ മിതത്വം പാലിക്കുന്നതിന് വ്യക്തിപരമായ മാതൃക തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

സംഭാവന

സംഭാവന

ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക അനുസരിച്ച്, നിലവിൽ ലോകത്തിലെ 19-ാമത്തെ ധനികനാണ് അംബാനി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അംബാനി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് 500 കോടി രൂപ നൽകിയിരുന്നു. കൂടാതെ മഹാമാരിയെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാൻ മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾക്ക് അഞ്ച് കോടി രൂപ വീതം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മുകേഷ് അംബാനിയുടെ സംഭാവന 500 കോടി രൂപപ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മുകേഷ് അംബാനിയുടെ സംഭാവന 500 കോടി രൂപ

മഹാമാരിയ്ക്കെതിരെ

മഹാമാരിയ്ക്കെതിരെ

കൊവിഡ്-19 സൃഷ്ടിച്ച നിലവിലെ പ്രതിസന്ധിയെ രാജ്യം കീഴടക്കുമെന്ന് അംബാനി പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെ ഇന്ത്യ ഉടൻ തന്നെ കീഴടക്കുമെന്ന് ഉറപ്പുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ടീം രാജ്യത്തിനൊപ്പമുണ്ടെന്നും കോവിഡ് -19 നെതിരായ ഈ പോരാട്ടത്തിൽ വിജയിക്കാൻ എന്തും ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary

Mukesh Ambani 63rd birthday, know about this billionaire in India | മുകേഷ് അംബാനിക്ക് 63-ാം പിറന്നാൾ; ഇന്ത്യയിലെ ഈ കോടീശ്വരനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ

Reliance Industries Chairman Mukesh Ambani turns 63 years. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X