മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയിൽ ഫേസ്ബുക്ക് 5.7 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതോടെ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോയിൽ 9.99 ശതമാനം ഓഹരികൾക്കായി ഫെയ്‌സ്ബുക്ക് 43,574 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 2014ൽ വാട്‌സ്ആപ്പ് സ്വന്തമാക്കിയ ശേഷമുള്ള സോഷ്യൽ മീഡിയ ഭീമന്റെ ഏറ്റവും വലിയ ഇടപാടാണിത്.
ഓഹരി വില
ഈ കരാറിനെ തുടർന്ന് ആർഐഎല്ലിന്റെ ഓഹരികൾ കുതിച്ചുയർന്നു. ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഓഹരികൾ ഏകദേശം 10% ഉയർന്നു. ഡിജിറ്റൽ ആപ്ലിക്കേഷനുകളും വയർലെസ് പ്ലാറ്റ്‌ഫോമും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ളതാണ് ജിയോ ഫെയ്സ്ബുക്ക് കരാറെന്ന് ആർഐഎൽ പറഞ്ഞു.
വീണ്ടും ഒന്നാമൻ
ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം അംബാനിയുടെ സമ്പാദ്യം ബുധനാഴ്ച 4 ബില്യൺ ഡോളർ ഉയർന്ന് 49 ബില്യൺ ഡോളറിലെത്തി. യുഎസിലെ ഓരോ ട്രേഡിംഗ് ദിനവും അവസാനിച്ചതിന് ശേഷമാണ് റാങ്കിംഗ് ഔദ്യോഗികമായി അപ്‌ഡേറ്റ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ഉടമയായ അംബാനിയുടെ സമ്പത്ത് ചൊവ്വാഴ്ച ബ്ലൂംബെർഗ് റാങ്കിംഗിൽ 14 ബില്യൺ ഡോളർ കുറഞ്ഞിരുന്നു. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് അലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡിന്റെ ജാക്ക് മായ്ക്ക് ചൊവ്വാഴ്ച വരെ ഒരു ബില്യൺ ഡോളറാണ് നഷ്ടമായത്.
ജിയോയുടെ തുടക്കം
2016 സെപ്റ്റംബറിലാണ് മുകേഷ് അംബാനിയ്ക്ക് റിലയൻസ് ജിയോ ആരംഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ, വരിക്കാരുടെ എണ്ണം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന കമ്പനിയായി ജിയോ മാറി. 4 ജി VoLTEൽ നിർമ്മിച്ച ഒരു മുഴുവൻ ഇന്ത്യൻ നെറ്റ്‌വർക്കാണ് ഇത്. മറ്റെല്ലാ ടെലികോം കമ്പനികൾക്കും 2 ജി, 3 ജി, 4 ജി സാങ്കേതികവിദ്യകളുടെ മിശ്രിതമുണ്ട്.
അംബാനിയുടെ പ്രതികരണം
തങ്ങളുടെ പുതിയ പങ്കാളിയായി ഫെയ്‌സ്ബുക്ക് ഇൻകോർപ്പറേറ്റിനെ സ്വാഗതം ചെയ്യുന്നതിൽ റിലയൻസും ജിയോയും സന്തോഷിക്കുന്നുവെന്നും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും താനും ഇന്ത്യയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തനത്തിനും എല്ലാ ഇന്ത്യക്കാർക്കും സേവനം ഉറപ്പു വരുത്തുന്നതിനുമാണ് പ്രവർത്തിക്കുന്നതെന്ന് മുകേഷ് അംബാനി വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ മികച്ചതാക്കാൻ പുതിയ ഇടപാട് വഴി സാധിക്കുമെന്ന് അംബാനി പറഞ്ഞു.
ഫേസ്ബുക്കിന് നേട്ടം
ജിയോയുമായുള്ള പങ്കാളിത്തം സക്കർബർഗിനെ ഓൺലൈൻ പേയ്‌മെന്റും ഇ-കൊമേഴ്‌സും അതിവേഗം സ്വീകരിക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ വിപുലീകരണം വർദ്ധിപ്പിക്കാൻ അനുവദിക്കും. കാരണം ജിയോ ഇൻഫോകോം സൌജന്യ പ്ലാനുകളും മറ്റും വാഗ്ദാനം ചെയ്ത് രാജ്യത്ത് കൂടുതൽ ആളുകൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങി. വയർലെസ് മാർക്കറ്റ് എതിരാളികളെ വെട്ടിക്കുറച്ചുകൊണ്ട് ജിയോ ആധിപത്യ സ്ഥാനത്തേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
