ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയെ തേടി ഇപ്പോഴിതാ പുതിയ നേട്ടം കൂടി എത്തിയിരിക്കുന്നു. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം ലോകത്തെ ഏറ്റവും മികച്ച 10 സമ്പന്നരുടെ ക്ലബ്ബിലെ ഏക ഏഷ്യന്‍ വ്യവസായിയായി മാറിയിരിക്കുകയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ആസ്തി 64.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നതോടെയാണ് ഈ നേട്ടത്തിലെത്താന്‍ കാരണമായത്.
ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ലാറി എലിസണെയും ഫ്രാന്‍സിന്റെ സമ്പന്ന വനിത ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്സിനെയും മറികടന്നാണ് പട്ടികയില്‍ അംബാനി ഒമ്പതാം സ്ഥാനത്തെത്തിയിരിക്കുന്നത്. റിലയന്‍സിന്റെ 42 ശതമാനം കൈവശമുള്ള അംബാനി, കമ്പനിയുടെ ഡിജിറ്റല്‍ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിലേക്ക് നിക്ഷേപം നടത്തിയതില്‍ നിന്ന് നേട്ടമുണ്ടാക്കി. 2021 മാര്‍ച്ചിലെ ലക്ഷ്യത്തിന് മുന്നോടിയായി നെറ്റ് ഡെറ്റ് ഫ്രീ ആക്കിയിട്ടുണ്ടെന്ന് റിലയന്‍സ് വ്യക്തമാക്കി.

കൊറോണ വൈറസ് മഹാമാരിയുടെ ആഘാതം പട്ടികയിലെ മറ്റ് ശതകോടീശ്വരന്മാരെ ബാധിച്ചതുപോലെ ഇന്ത്യന്‍ കമ്പനിയെയും ബാധിച്ചിരുന്നു. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഇപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്. എണ്ണവിലയിലുണ്ടായ ഇടിവ് റിലയന്‍സിന്റെ എണ്ണ-രാസവസ്തു വിഭാഗത്തിന്റെ ഓഹരി വില്‍പ്പനയില്‍ അനിശ്ചിതത്വത്തിന് ഇടയാക്കിയപ്പോള്‍, വെറും രണ്ട് മാസത്തിനുള്ളില്‍ ജിയോയ്ക്ക് 15 ബില്യണ്‍ ഡോളര്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. അതായത്, ഈ വര്‍ഷം ലോകമെമ്പാടുമുള്ള ടെലികോം കമ്പനികളിലേക്കുള്ള നിക്ഷേപത്തിന്റെ പകുതിയിലധികം.
ലോകത്തെ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നായ റിലയന്‍സ് ജിയോയുടെ ഭാഗമാകാന്‍ ശ്രമിക്കുന്നവരില്‍ ഫെയ്സ്ബുക്ക്, ജനറല്‍ അറ്റ്ലാന്റിക്, സില്‍വര്‍ ലേക്ക് പാര്‍ട്ണേര്‍സ്, കെകെആര്‍&കമ്പനി, സൗദി അറേബ്യയുടെ പരമാധികാര സാമ്പത്തിക ഫണ്ട് എന്നിവയും ഉള്‍പ്പെടുന്നു. 2020 -ഓടെ ഇന്ത്യയുടെ മൊബൈല്‍ വരിക്കാരുടെ വിപണി വിഹിതത്തിന്റെ 48 ശതമാനം ജിയോ സ്വന്തമാക്കുമെന്ന് സാന്‍ഫോര്‍ഡ് സി. ബെര്‍ണ്‍സ്റ്റൈന്റെ ഒരു റിപ്പോര്‍ട്ട് ജൂണില്‍ പ്രവചിച്ചു.
മുംബൈയിലെ ആന്റിലിയ എന്നറിയപ്പെടുന്ന 27 നിലകളുള്ള വീടാണ് അംബാനിയുടേത്. മൂന്ന് മേല്‍ക്കൂര ഹെലിപാഡുകള്‍, 168 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം, 50 സീറ്റുകളുള്ള സിനിമാ തിയേറ്റര്‍, ക്രിസ്റ്റല്‍ ചാന്ഡിലിയറുകളുള്ള ഒരു വലിയ ബോള്‍റൂം, ബാബിലോണ്‍ പ്രചോദനം ഉള്‍ക്കൊള്ളുന്ന മൂന്ന് നിലകളുള്ള ഹാംഗിംഗ് ഉദ്യാനം, ഒരു യോഗ സ്റ്റുഡിയോ, ഹെല്‍ത്ത് സ്പാ, ഫിറ്റ്നസ് സെന്റര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications