പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മുകേഷ് അംബാനിയുടെ സംഭാവന 500 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) കൊറോണ വൈറസിനെ നേരിടാൻ പി‌എം-കെയർസ് ഫണ്ടിലേക്ക് 500 കോടി രൂപ സംഭാവന ചെയ്തു. കോവിഡ് - 19 വ്യാപനം നേരിടാൻ മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾക്ക് 5 കോടി രൂപ വീതം നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

2019ൽ ഓരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിച്ചത് എത്ര?2019ൽ ഓരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിച്ചത് എത്ര?

കൊവിഡിനെതിരെ

കൊവിഡിനെതിരെ

കൊറോണ വൈറസ് പ്രതിസന്ധിയെ ഇന്ത്യ ഉടൻ തന്നെ കീഴടക്കുമെന്ന് ഉറപ്പുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ടീം രാജ്യത്തിനൊപ്പമുണ്ട്, കോവിഡ് -19 നെതിരായ ഈ പോരാട്ടത്തിൽ വിജയിക്കാൻ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് കോടീശ്വരന്മാരെ ബാധിക്കുന്നത് എങ്ങനെ? മുകേഷ് അംബാനിക്ക് നഷ്ടം 5 ബില്യൺ ഡോളർകൊറോണ വൈറസ് കോടീശ്വരന്മാരെ ബാധിക്കുന്നത് എങ്ങനെ? മുകേഷ് അംബാനിക്ക് നഷ്ടം 5 ബില്യൺ ഡോളർ

ആരോഗ്യ പ്രവർത്തകർക്കായി

ആരോഗ്യ പ്രവർത്തകർക്കായി

പ്രതിദിനം ഒരു ലക്ഷം ഫെയ്‌സ് മാസ്കുകൾ ഉത്പാദിപ്പിക്കാനുള്ള ഉൽപാദന ശേഷി വർധിപ്പിക്കുമെന്നും രാജ്യത്തെ ആരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളിക്കെതിരായ പോരാട്ടത്തിൽ സഹായിക്കുന്നതിന് സ്യൂട്ടുകളും വസ്ത്രങ്ങളും പോലുള്ള നിരവധി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും കമ്പനി പുറത്തിറക്കുമെന്ന് അംബാനി അറിയിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം അമ്പത് ലക്ഷം സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

റിലയൻസ് സേവനങ്ങൾ

റിലയൻസ് സേവനങ്ങൾ

കോവിഡ് -19 നെതിരായ ഈ കർമപദ്ധതിയിൽ റിലയൻസ് കുടുംബത്തിന്റെ കരുത്ത് ആർ‌ഐ‌എൽ ഇതിനകം വിന്യസിച്ചിട്ടുണ്ടെന്നും റിലയൻസ് ഫൌണ്ടേഷൻ, റിലയൻസ് റീട്ടെയിൽ, ജിയോ, റിലയൻസ് ലൈഫ് സയൻസസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങി റിലയൻസ് കുടുംബത്തിലെ 6,00,000 അംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നതെന്നും മുകേഷ് അംബാനി അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ ആദ്യത്തെ 100 ബെഡുള്ള എക്സ്ക്ലൂസീവ് കോവിഡ് -19 ആശുപത്രിയും ആർ‌ഐ‌എൽ സ്ഥാപിച്ചു.

ദുരിതാശ്വാസ നിധി

ദുരിതാശ്വാസ നിധി

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ സർക്കാരിനെ സഹായിക്കാൻ പൗരന്മാരുടെ സഹായവും സംഭാവനകളും സ്വീകരിക്കുന്നതിനായി പിഎം-കെയേഴ്സ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധിയാളുകളാണ് ഈ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകൾ നൽകുന്നത്.

English summary

Mukesh Ambani donates 500 crores to PM Cares Fund | പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മുകേഷ് അംബാനിയുടെ സംഭാവന 500 കോടി രൂപ

India's largest billionaire Mukesh Ambani has donated Rs 500 crore to the PM-Cares Fund to fight coronavirus. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X