റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായ മുകേഷ് അംബാനി ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ പതിനാലാം സ്ഥാനത്തെത്തി. മുകേഷ് അംബാനി തുടർച്ചയായി 10 വർഷത്തിലേറെയായി ഇന്ത്യയിലെ ഏറ്റവും വലി ധനികൻ എന്ന പദവി നിലനിർത്തുന്ന വ്യക്തിയാണ്. 2018 ജൂലൈയിൽ മുകേഷ് അംബാനി അലിബാബയുടെ മുൻ ചെയർമാനായ ജാക്ക് മായെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനുമായിരുന്നു.
ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക അനുസരിച്ച്, 2019 നവംബർ 3 വരെ 57 ബില്യൺ ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിയ്ക്കുള്ളത്. ഇതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ പതിനാലാം സ്ഥാനത്തേയ്ക്കാണ് ഇദ്ദേഹം ഉയർന്നത്. 2019 ഒക്ടോബർ 06 വരെ 51.2 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി 17-ാം സ്ഥാനത്തായിരുന്നു. ഫോബ്സിന്റെ കണക്കനുസരിച്ച്, 2019 നവംബർ 3ന് 56.7 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തെ 13-ാമത്തെ സമ്പന്ന വ്യക്തിയാണ് മുകേഷ് അംബാനി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചുയർന്നതിനെ തുടർന്നാണ് മുകേഷ് അംബാനി ഒരു മാസത്തിനിടെ മൂന്ന് സ്ഥാനങ്ങളുടെ കുതിപ്പ് നടത്തിയത്. കഴിഞ്ഞ മാസം തന്നെ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒമ്പത് ലക്ഷം കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നേടിയിരുന്നു. കഴിഞ്ഞ ആഴ്ച, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിപണി മൂല്യം 16,671.95 കോടി ഉയർന്ന് 9.23 ലക്ഷം കോടി രൂപയായി.
മുകേഷ് അംബാനിയുടെ സമ്പത്തിന്റെ ഗണ്യമായ ഒരു ഭാഗം ഓയിൽ-ടു-ടെക്സ്റ്റൈൽ-ടു-റീട്ടെയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിലെ ഇക്വിറ്റി ഹോൾഡിംഗുകളിൽ നിന്നാണ് ലഭിച്ചത്. ആർഐഎല്ലിന്റെ ഓഹരി വിലയിൽ ഗുണപരമായ ഏറ്റക്കുറച്ചിലുകളുണ്ടായതോടെയാണ് മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത് കുതിച്ചുയർന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications