റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (എംഡി) മുകേഷ് അംബാനി മുത്തശ്ശനായി. മൂത്തമകൻ ആകാശ് അംബാനിക്ക് ഡിസംബർ 10 നാണ് മകൻ ജനിച്ചത്. ഇപ്പോഴിതാ ഏഷ്യയിലെ ഏറ്റവും ധനികനായ അംബാനി തന്റെ നവജാത ചെറുമകനോടൊപ്പം സോഷ്യൽ മീഡിയയിൽ ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. ഇതിനെ തുടർന്ന് ശ്ലോകയ്ക്കും ആകാശ് അംബാനിക്കും അഭിനന്ദനങ്ങൾ നേർന്ന് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
കുഞ്ഞിന്റെ പേര്
കുഞ്ഞിന്റെ ജനനം മേത്ത, അംബാനി കുടുംബങ്ങൾക്ക് വളരെയധികം സന്തോഷം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജൂനിയർ അംബാനിയുടെ പേര് വെളിപ്പെടുത്തിയാണ് അംബാനി, മേത്ത കുടുംബങ്ങൾ പ്രസ്താവന പുറത്തിറക്കിയത്. പൃഥ്വി ആകാശ് അംബാനി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ആകാശും പൃഥ്വിയും
കൊച്ചുമകന് ‘പൃഥ്വി' എന്ന് പേരിട്ടതിന്റെ കാരണം കുടുംബം വെളിപ്പെടുത്തിയതായി നിരവധി വാർത്താ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായ ആകാശ് അംബാനിയുടെ പേരിന് സാദൃശ്യമുള്ള പേര് തന്നെയാണ് ജൂനിയറിന് നൽകിയിരിക്കുന്നത്. 63കാരനായ അംബാനിക്കും ഭാര്യ നിതയ്ക്കും മൂന്ന് മക്കളാണുള്ളത്. ഇരട്ടകളായ ആകാശ്, ഇഷ എന്നിവർക്ക് 29 വയസ്സാണ് പ്രായം. ഇളയമകനായ അനന്തിന് 25 വയസ്സാണുള്ളത്.
ആകാശ് - ശ്ലോക വിവാഹം
കഴിഞ്ഞ വർഷം മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് സെന്ററിൽ വച്ചാണ് വജ്ര വ്യാപാരിയായ റസ്സൽ മേത്തയുടെയും മോനാ മേത്തയുടെ മകളായ ശ്ലോകയും ആകാശും വിവാഹം കഴിച്ചത്. ആർഭാടപൂർവ്വമായ ഈ വിവാഹ ചടങ്ങിൽ ബോളിവുഡ് താരങ്ങളെല്ലാം തന്നെ പങ്കെടുത്തിരുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചായ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രണയ വിവാഹം
ആകാശും ശ്ലോകയും ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications