ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തി രണ്ട് മാസത്തിനിടെ 28 ശതമാനം അഥവാ ഒരു ദിവസം 300 മില്യൺ യുഎസ് ഡോളർ വീതം കുറഞ്ഞു. മാർച്ച് 31 വരെ 48 ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഓഹരി വിപണിയിലുണ്ടായ വൻ ഇടിവാണ് ആസ്തിയിൽ കനത്ത നഷ്ടത്തിന് കാരണം. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തി ഫെബ്രുവരി-മാർച്ച് കാലയളവിൽ 19 ബില്യൺ യുഎസ് ഡോളർ കുറഞ്ഞു.
പിന്നിലേയ്ക്ക്
ആഗോള റാങ്കിംഗിൽ എട്ടാം സ്ഥാനത്ത് നിന്ന് ഇദ്ദേഹം 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി ഹ്യൂറൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് അറിയിച്ചു. 6 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ 37 ശതമാനം സമ്പത്ത് നഷ്ടപ്പെട്ട് ഗൌതം അദാനിയും 5 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ 26 ശതമാനം നഷ്ടം രേഖപ്പെടുത്തി എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നടാർ, 4 ബില്യൺ ഡോളർ അല്ലെങ്കിൽ 28 ശതമാനം നഷ്ടം രേഖപ്പെടുത്തി ഉദയ് കൊട്ടക് എന്നിവരും പട്ടികയിലുണ്ട്.
ഓഹരി വിപണിയിലെ നഷ്ടം
മുകളിൽ പറഞ്ഞ മൂന്ന് പേരും ആദ്യ 100 കോടീശ്വരന്മാരുടെ പട്ടികയിൽ നിന്ന് പുറത്തായി. അംബാനി മാത്രമാണ് ഈ പട്ടികയിലുള്ള ഏക ഇന്ത്യക്കാരൻ. കൊവിഡ് -19 മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇന്ത്യൻ ഓഹരി വിപണി 25 ശതമാനം നഷ്ടത്തിലായി. ഡോളറിന് എതിരെ രൂപയുടെ മൂല്യത്തിൽ 5.2 ശതമാനം ഇടിവും രേഖപ്പെടുത്തി.
കനത്ത നഷ്ടം
ഇന്ത്യയിലെ മുൻനിര ബിസിനസുകാരനായ മുകേഷ് അംബാനിയ്ക്ക് പോലും ഓഹരി വിപണിയിൽ 26 ശതമാനം ഇടിവ് നേരിട്ടു. മുകേഷ് അംബാനിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു കൊടുങ്കാറ്റാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ 28 ശതമാനമാണ് ഇതോടെ തുടച്ചു നീക്കപ്പെട്ടതെന്ന് ഹുറൻ റിപ്പോർട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനസ് റഹ്മാൻ പറഞ്ഞു. ഫ്രഞ്ച് ഫാഷൻ ഭീമനായ എൽവിഎംഎച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് അർനോൾട്ടിന് ശേഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ട രണ്ടാമത്തെയാൾ അംബാനിയാണ്.
മറ്റ് ബിസിനസുകാർ
ബെർക്ക്‌ഷെയർ ഹാത്‌വേയുടെ ഉടമ വാറൻ ബഫെറ്റിനും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 19 ബില്യൺ യുഎസ് ഡോളർ നഷ്ടമായി. ഇദ്ദേഹത്തിന്റെ ആസ്തി 19 ശതമാനം ഇടിഞ്ഞ് 83 ബില്യൺ ഡോളറായി. കൊറോണ മഹാമാരി കാരണം ഹോട്ടൽ വ്യവസായത്തിനേറ്റ കനത്ത പ്രഹരത്തെ തുടർന്ന് ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാൾ ശതകോടീശ്വര പട്ടികയിൽ നിന്ന് തന്നെ പുറത്തായി. സമ്പത്ത് നഷ്ടപ്പെടുന്നവരുടെ ആദ്യ 10 പട്ടികയിൽ കാർലോസ് സ്ലിം, കുടുംബം, ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ്, ലാറി പേജ്, സെർജി ബ്രിൻ, മൈക്കൽ ബ്ലൂംബെർഗ് എന്നിവരും ഉൾപ്പെടുന്നു.
ഒന്നാം സ്ഥാനം
131 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇദ്ദേഹത്തിന്റെ ആസ്തിയിൽ 9 ശതമാനം മാത്രം കുറവാണ് ഉണ്ടായിരിക്കുന്നത്. 91 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി ബിൽ ഗേറ്റ്സ് ആണ് രണ്ടാം സ്ഥാനത്ത്. 14 ശതമാനമാണ് ഇദ്ദേഹത്തിന്റെ സമ്പത്തിൽ വന്ന കുറവ്. ചൈനീസ് ശതകോടീശ്വരന്മാർ കഴിഞ്ഞ രണ്ട് മാസത്തിനിടെ നേട്ടമുണ്ടാക്കിയ ചുരുക്കം ചിലരിൽ ഉൾപ്പെടുന്നു. ആദ്യ 100 പേരുടെ പട്ടികയിൽ നിന്ന് ഇന്ത്യക്ക് മൂന്ന് റാങ്കുകൾ നഷ്ടമായപ്പോൾ ചൈന ആറ് കോടീശ്വരന്മാരെ പുതുതായി പട്ടികയിൽ ചേർത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
