ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെ സമ്പത്തിൽ ഈ വർഷം 17,00 കോടി ഡോളറിന്റെ വർധനവുണ്ടായി. 2019-ൽ മികേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വിലയിൽ 40 ശതമാനമാണ് വർദ്ധനവുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, റീട്ടെയ്ല്‍, പെട്രോ കെമിക്കല്‍ ബിസിനസ് എന്നിവയിൽ കൂടുതല്‍ നേട്ടങ്ങൾ കൈവരിച്ചതോടെ 2019-ല്‍ മുകേഷ് അംബാനി 17 ബില്യണ്‍ ഡോളറിലധികം സമ്പാദ്യമാണ് നേടിയത്.
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ മോശം അവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് ഇതോടെ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് ബില്ലേനിയേഴ്സ് ഇൻഡക്സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അംബാനിയുടെ ആസ്തി നിലവിൽ 60.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ റിലയന്‍സ് ഒരു ബാധ്യതാ രഹിത കമ്പനിയായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

ടെലികോം, ഓയിൽ ആൻഡ് ഗ്യാസ്, റീട്ടെയ്ൽ തുടങ്ങിയ മേഖലകൾക്ക് പുറമേ ഇ-കൊമേഴ്സ് രംഗത്തേക്കും ചുവടു വയ്ക്കാനൊരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. പുതിയ മേഖലകൾ കണ്ടെത്തി നിക്ഷേപം നടത്തുന്നത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ആസ്തി ഭാവിയിൽ വീണ്ടും ഉയർത്താൻ സാധ്യതയുണ്ട്. അടുത്ത നാല് വർഷത്തിനുള്ളിൽ ഇത് ഓഹരി ഉടമകളുടെ മൂല്യം ഇരട്ടിയാക്കുമെന്നാണ് കരുതുന്നത്. നിലവിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം ഏകദേശം 10 ലക്ഷം കോടി രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications