ആലപ്പുഴ: മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ ആവശ്യം കേട്ട് അന്തം വിട്ട് ഫര്‍ണിച്ചര്‍ ഉത്പാദകരുടെ സംഘടന. ഒറ്റയടിക്ക് 200 കോടിയോളം രൂപയുടെ ഫര്‍ണിച്ചര്‍ വിതരണത്തിനുളള ഓര്‍ഡര്‍ ആണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ കോര്‍പറേറ്റ് ഭീമനില്‍ നിന്നും എത്തിയിരിക്കുന്നത്. റിലയന്‍സിന്റെ ഓഫീസുകളിലേക്കാണ് 200 കോടിയോളം രൂപയുടെ ഫര്‍ണിച്ചറുകള്‍ കമ്പനി പര്‍ച്ചേസ് ചെയ്യാന്‍ ഒരുങ്ങുന്നത്. റിലയന്‍സിന്റെ രാജ്യത്തിന് അകത്തും പുറത്തുമുളള സ്ഥാപനങ്ങളിലേക്കുളളതാണ് ഈ ഫര്‍ണിച്ചറുകള്‍.
ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് മര്‍ച്ചന്‍സ് അസോസിയേഷന് അഥവാ ഫുമ്മയുടെ നേതൃത്വത്തില്‍ ഫര്‍ണിച്ചര്‍ മേള നടത്തി വരുന്നുണ്ട്. വെര്‍ച്വല്‍ ആയിട്ടാണ് ഫുമ്മ അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലുളള ഫര്‍ണിച്ചര്‍ വ്യാപാരികള്‍ക്ക് ലോകവിപണിയിലേക്കുളള വാതില്‍ തുറക്കുന്നതാണ് മേള. ഈ മേളയിലേക്കാണ് ആണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓര്ഡറിനായുളള വിളി എത്തിയത്.

റിലയന്‍സിന് രാജ്യത്തിന് അകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി ഓഫീസുകളും വിഐപി ഗസ്റ്റ് ഹൗസുകളും അടക്കമുളള സ്ഥാപനങ്ങളാണ് ഉളളത്. ഇവിടങ്ങളിലേക്കാണ് ഫര്‍ണിച്ചറുകള്‍ ആവശ്യമായിട്ടുളളത്. അലമാരകള്‍, കട്ടിലുകള്‍, ക്യാബിനറ്റുകള്‍, പ്രീമിയം സോഫ, ഡൈനിംഗ് സെറ്റ് എന്നിവ അടക്കമുളള ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാമോ എന്നുളളതായിരുന്നു അന്വേഷണം. ഓഫീസുകളിലേക്ക് മേശ, കസേരകള്‍, ക്യാബിനറ്റ് എന്നിവയുടേയും ഓര്‍ഡറുണ്ട്.
റിലയന്‍സിന്റെ ഓര്‍ഡര്‍ ഫുമ്മ പ്രസിഡണ്ടായ ടോമി പുലിക്കാട്ടില്‍ ഹൈഫണിന് കൈമാറി. കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളാണ് ഹൈഫണ്‍. ഒറ്റയടിക്ക് ഇത്രയും വലിയ ഓര്‍ഡര്‍ എങ്ങനെ പൂര്‍ത്തിയാക്കി കൈമാറും എന്ന അമ്പരപ്പിലായിരുന്നു ഹൈഫണ്‍ മാനേജിംഗ് ഡയറക്ടര്‍ ആയ അനില്‍ ഹൈഫണ്‍. മറ്റ് ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളുടെ കൂടി സഹകരണത്തോടെ റിലയന്‍സിന്റെ ഓര്‍ഡര്‍ പൂര്‍ത്തീകരിക്കാനുളള നീക്കത്തിലാണ് ഹൈഫണ്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
