മുംബൈ: ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 79 മില്യണ്‍ ഡോളറിന് (592 കോടി ഇന്ത്യന്‍ രൂപ) സ്റ്റോക്ക് പാര്‍ക്ക് വാങ്ങി. റിലയന്‍സിന്റെ കണ്‍സ്യൂമര്‍, ഹോസ്പിറ്റാലിറ്റി ബിസ്നസുകളുടെ ഭാഗമായിരിക്കും ഇനി സ്റ്റോക്ക് പാര്‍ക്ക് പ്രവര്‍ത്തിക. രണ്ട് ജയിംസ് ബോണ്ട് സിനിമകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് സ്റ്റോക്ക് പാര്‍ക്കിലാണ്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാം തലമുറയുടെ സ്വന്തമായ യുകെയിലെ ആദ്യത്തെ കണ്ട്രി ക്ലബ്ല് എന്ന പ്രത്യേകതയും സ്റ്റോക്ക് പാര്‍ക്കിനുണ്ട്. ഈ ഏറ്റെടുക്കലോടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എണ്ണ വ്യവസായത്തില്‍ നിന്ന് വിനോദ സഞ്ചാര മേഖലയില്‍ കൂടി അംബാനി വേരുറപ്പിക്കുകയാണെന്ന് നിസംശയം പറയാം. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 71.5 ബില്യണ്‍ ഡോളറാണ്.
49 ആഡംബര സ്യൂട്ടുകള്‍, 27 ഗോള്‍ഫ് കോഴ്സുകള്‍, 13 ടെന്നീസ് കോര്‍ട്ടുകള്‍ 14 ഏക്കറോളം വരുന്ന സ്വകാര്യ ഗാര്‍ഡനുകള്‍ എന്നിവയുടെ ഉടമകളാണ് സ്റ്റോക്ക് പാര്‍ക്ക്. ബ്രിട്ടീസ് സിനിമ വ്യവസായത്തില്‍ നിര്‍ണായക സ്ഥാനമുള്ള കമ്പനി കൂടിയാണ് സ്റ്റോക്ക് പാര്‍ക്ക്. ജെയംിസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡ് ഫിംഗര്‍, ടുമാറോ നെവര്‍ ഡൈസ് എന്നീ ചിത്രങ്ങളാണ് സ്റ്റോക്ക് പാര്‍ക്കില്‍ ചിത്രീകരിച്ചിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
