2020 തുടക്കം മുകേഷ് അംബാനിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിനും തീരെ നല്ലതായിരുന്നില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളായിരുന്നു അവര്‍ നേരിട്ടത്. എന്നാല്‍ പതിയെ പതിയെ റിലയന്‍സ് തിരിച്ചുവരുന്നതും കൂടുതല്‍ ശക്തി പ്രാപിക്കുന്നതും ആണ് പിന്നീട് ലോകം കണ്ടത്.
ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവും മൂല്യമുള്ള ഊര്‍ജ്ജ കമ്പനികളില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വിഖ്യാതമായ എക്സോണ്മൊബിലിനെ മറികടന്നുകൊണ്ടാണ് ഈ നേട്ടം. വിശദാംശങ്ങള്‍ നോക്കാം...
വന്‍ കുതിച്ചുചാട്ടം
കഴിഞ്ഞ ദിവസങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യവും ഉയര്‍ന്നു. റിലയന്‍സിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് കുതിച്ചുയര്‍ന്ന് 14 ലക്ഷം കോടിയുടെ മുകളില്‍ എത്തിയതോടെയാണ് എക്സോണ്മൊബിലിനെ മറികടന്നത്.
വിപണി മൂല്യത്തിലും നേട്ടം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള ആദ്യത്തെ 50 കമ്പനികളില്‍ ഒന്നാണ് റിലയന്‍സ്. കഴിഞ്ഞ ദിവസം 48-ാം സ്ഥാനത്തായിരുന്ന കമ്പനി ഇപ്പോള്‍ 46-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
എക്സോണ്‍മൊബില്‍
ലോകത്തിലെ ഒന്നാംനിര എനര്‍ജി ഫേമുകളില്‍ ഒന്നാണ് എക്സോണ്‍മൊബില്‍. 184.7 ബില്യണ്‍ ഡോളറാണ് ഇവരുടെ വിപണിമൂല്യം. ഇതിനെയാണ് റിലയന്‍സ് മറികടന്നത്. ഓഹരിവിപണിയിലെ കുതിച്ചുകയറ്റത്തില്‍ റിലയന്‍സിന്റെ വിപണിമൂല്യം 189.3 ബില്യണ്‍ ഡോളര്‍ ആയിരുന്നു.
ആരൊക്കെയാണ് മുന്നില്‍
സൗദി അരാംകോ ആണ് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1.75 ട്രില്യണ്‍ ഡോളര്‍ ആണ് ഇവരുടെ മൂല്യം. 1.6 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആപ്പിളും 1.5 ട്രില്യണ്‍ മൂല്യമുള്ള മൈക്രോസോഫ്റ്റും 1.48 ട്രില്യണ്‍ മൂല്യമുള്ള ആമസോണും ആണ് തൊട്ടുപിറകിലുള്ള കമ്പനികള്‍.
ഇന്ത്യയില്‍ ചരിത്രം സൃഷ്ടിച്ചു
ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതുവരെ ഒരു ഇന്ത്യന്‍ കമ്പനിയും 14 ലക്ഷം കോടിയുടെ വിപണി മൂല്യം സ്വന്തമാക്കിയിട്ടില്ല. ഊര്‍ജ്ജ മേഖലയില്‍ അരാംകോ മാത്രമാണ് ഇപ്പോള്‍ റിലയന്‍സിന് മുകളിലുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
