ഗുവാഹത്തി: അസമിലെ ക്ഷേത്രം സ്വര്‍ണം പൂശാന്‍ 20 കിലോ സ്വര്‍ണം സംഭാവനയായി നല്കിയ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അസമിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ഗുവാഹത്തിയിലുളള കാമാഖ്യ ക്ഷേത്രം. അടുത്തിടെ കമാഖ്യ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മകുടം സ്വര്‍ണം പൂശാനുളള താല്പര്യം ക്ഷേത്രം ഭാരവാഹികളോട് മുകേഷ് അംബാനി പങ്കുവെച്ചത്.
അതിനുളള സ്വര്‍ണം സംഭാവന ചെയ്യാമെന്നും മുകേഷ് അംബാനി ക്ഷേത്ര മാനേജ്മെന്റിനെ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് റിലയന്‍സ് ഗ്രൂപ്പ് 20 കിലോ സ്വര്‍ണം ക്ഷേത്രത്തിന് സംഭാവന നല്‍കിയിരിക്കുന്നത്. മാത്രമല്ല ക്ഷേത്രത്തിന്റെ മുകള്ഭാഗം സ്വര്‍ണം പൂശുന്ന ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് റിലയന്‍സ് തന്നെ മുംബൈയില്‍ നിന്നും എത്തിച്ച ജോലിക്കാരും എന്‍ജിനീയര്‍മാരുമാണ്.

സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗിക്കുകയാണ് എന്നും ദീപാവലിക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ മുകള്ഭാഗം സ്വര്‍ണം പൂശാന്‍ എത്ര ചിലവാകും എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും റിലയന്‍സ് 20 കിലോ സ്വര്‍ണമാണ് എത്തിച്ചിരിക്കുന്നതെന്നും കമാഖ്യ ക്ഷേത്രത്തിലെ പുരോഹിതനായ റിദിപ് ശര്‍മ പ്രതികരിച്ചു.
ആവശ്യമെങ്കില്‍ ഇനിയും സ്വര്‍ണം എത്തിക്കും എന്നാണ് റിലയന്‍സ് അറിയിച്ചിരിക്കുന്നതെന്നും ശര്‍മ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിനിടെ ക്ഷേത്രം അടച്ചിട്ടിരിക്കുന്നത് അടുത്തിടെയാണ് തുറന്നത്. ദിവസം 300 പേര് മാത്രമാണിപ്പോള്‍ സന്ദര്‍ശനത്തിന് എത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് ഫോബ്സിന്റെ കണക്ക് പ്രകാരം 6.8 ബില്യണ്‍ ഡോളറാണ് ആസ്തി. ഓഹരിവില 9 ശതമാനത്തോളം ഇടിഞ്ഞതിന് പിറകേ ഫോബ്സിന്റെ ഏറ്റവും പുതിയ കോടീശ്വര പട്ടികയില്‍ മുകേഷ് അംബാനി ആറാം സ്ഥാനത്ത് നിന്ന് ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
