ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഊർജ്ജ മേഖലയിലെ വമ്പന്മാരായ ബിപിയെ മറികടന്നു. ബ്രിട്ടീഷ് ഊർജ്ജ ഭീമന്റെ 132 ബില്യൺ ഡോളർ വിപണി മൂല്യത്തെയാണ് ഏകദേശം 133 ബില്യൺ ഡോളർ നേടി റിലയൻസ് മറികടന്നത്. ഇതോടെ ഊർജ മേഖലയിലെ സൂപ്പർ മേജർമാരുടെ എലൈറ്റ് ക്ലബ്ബിലും റിലയൻസ് ഇടം നേടി.
ഓയിൽ-കെമിക്കൽസ് ബിസിനസിൽ ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള നടപടികളിലൂടെ 18 മാസത്തിനുള്ളിൽ കമ്പനിയുടെ അറ്റ കടം പൂജ്യമായി കുറയ്ക്കാനുള്ള പദ്ധതി ഓഗസ്റ്റിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് റിലയൻസിന്റെ ഓഹരികൾ ഈ വർഷം ബെഞ്ച്മാർക്ക് സൂചികകളിൽ മൂന്നിരട്ടിയോളം നേട്ടം കൈവരിച്ചത്. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം, ഓഹരി മൂല്യം ഉയർന്നതോടെ അംബാനിയുടെ ആസ്തി 56 ബില്യൺ ഡോളറായി ഉയർന്നു. ഇത് അലിബാബ ഗ്രൂപ്പിന്റെ ജാക്ക് മായേക്കാൾ കൂടുതലാണ്. ഇതോടെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മുകേഷ് അംബാനി മാറി.

റിലയൻസിന്റെ വിപണി മൂല്യം കഴിഞ്ഞ മാസാവസാനം ആദ്യമായി ബിപിയെ മറികടന്നു, റെക്കോഡ് ഉയരത്തിൽ ഓഹരി മൂല്യം കുതിച്ചുയർന്നതോടെ ബ്രിട്ടീഷ് കമ്പനിയെ കടത്തി വെട്ടുകയായിരുന്നു. മാർക്കറ്റ് ഏഷ്യ പ്രകാരം നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ പെട്രോചൈന കമ്പനിയുമായുള്ള റിലയൻസിന്റെ വിടവും ഇതോടെ കുറഞ്ഞു.
ഉയർന്ന കടബാധ്യത കുറയ്ക്കുന്നതിന് ബിപിയുടെ 1.2% നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം റിലയൻസ് 35% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൂഡ് വിലയിലുണ്ടായ വ്യതിയാനവും ഭാവിയിലെ ഊർജ്ജ ആവശ്യകതയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പൊതുവിൽ എണ്ണക്കമ്പനികൾ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് റിലയൻസിന്റെ നേട്ടം എന്നത് ശ്രദ്ധേയമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
