മുംബൈ: തൊട്ടതെല്ലാം പൊന്നാക്കിയ ബിസിനസ് ഭീമന് ആണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനി. ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാംനിരക്കാരുടെ കൂടെ തന്നെയാണ് ഇപ്പോള്‍ മുകേഷ് അംബാനിയുടെ സ്ഥാനം. ഇന്ത്യയില്‍ മുകേഷിനെ വെല്ലുവിളിയുയര്‍ത്താന്‍ ആരും തന്നെ ഇപ്പോഴില്ല.
പുതിയൊരു വ്യാപാര മേഖലയിലേക്ക് കൂടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രവേശിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകളെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. വിശദാംശങ്ങള്‍ പരിശോധിക്കാം...
സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്റര്‍
റിലയന്‍സ് അടുത്തതായി സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്റര്‍ വിപണിയില്‍ കണ്ണുവയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മീറ്റര്‍ ഡാറ്റ ശേഖരണം, കമ്യൂണിക്കേഷന്‍ കാര്‍ഡുകള്‍, ടെലികോം, ക്ലൗഡ് ഹോസ്റ്റിങ് സേവനങ്ങള്‍ തുടങ്ങിയ വൈദ്യുതിവതരണ കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ടായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ജിയോ ബിസിനസിനെ പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഇത്.
എന്തുകൊണ്ട്...
വൈദ്യുതി കമ്പനികള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നവയാണ് പ്രസരണ നഷ്ടവും വിതരണ നഷ്ടവും. വിതരണ നഷ്ടം കുറയ്ക്കുന്നതിനായി ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട് മീറ്ററിങ് പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോവുകയാണ്. അതുകൊണ്ട് തന്നെയാണ് റിലയന്‍സ് ഈ മേഖലയില്‍ കണ്ണുവയ്ക്കുന്നതും.
25 കോടി വൈദ്യുതി മീറ്ററുകള്‍
25 കോടി പരമ്പരാഗത വൈദ്യുതി മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി വൈദ്യുതി വിതരണ കമ്പനികള്‍ക്ക് 1.38 ട്രില്യണ്‍ രൂപ അധികമായി സമാഹരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പദ്ധതികള്‍ ഇങ്ങനെ
അഡ്വാന്‍സ്ഡ് മീറ്ററിങ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ബിസിനസിലേക്ക് റിലയന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാരോബാന്‍ഡ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (NB- IoT) വഴി വേണ്ട സേവനങ്ങള്‍ നല്‍കാം എന്നതാണത്രെ വാഗ്ദാനം.
സ്മാര്‍ട്ട് മീറ്ററുകള്‍ വന്നാല്‍
സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ മനുഷ്യാധ്വാനം വലിയൊരു അളവ് വരെ കുറയും എന്നത് ഒരു പ്രത്യേകതയാണ്. വിതരണ നഷ്ടവും വൈദ്യുതി മോഷണവും എല്ലാം കുറയ്ക്കാനും സാധിക്കും.
വൻ ബിസിനസ് സാധ്യത
വൈദ്യുത മീറ്റർ മേഖലയിൽ വൻ ബിസിനസ് സാധ്യതയാണ് തുറന്ന് വരുന്നത്. 25 കോടി സ്മാർട്ട് മീറ്ററുകളുടെ ബിസിനസിൽ റിലയൻസ് എത്ര നേട്ടം കൊയ്യും എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും. ജിയോ സേവനങ്ങൾ കൂടി കൂട്ടിച്ചേർക്കാനാകും എന്നതായിരിക്കും ഇതിൽ റിലയൻസിന്റെ ഏറ്റവും വലിയ മുൻതൂക്കം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
