ദില്ലി: അതിവേഗത്തില്‍ വളരുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ കമ്പനിയെന്ന പദവി സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ്. ഡിലോയിറ്റിന്റെ 2021ലെ കണക്കുകള്‍ പ്രകാരമാണ് റിലയന്‍സ് റീട്ടെയ്ല്‍ വളര്‍ച്ചയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്. റീട്ടെയ്ല്‍ ബിസിനസ് രംഗത്തെ ആഗോള ഭീമന്‍ന്മാരുടെ പട്ടികയില്‍ നിലവില്‍ 53ാം സ്ഥാനത്ത് ആണ് റിലയന്‍സ് ഉളളത്. നേരത്തെ റിലയന്‍സ് 56ാം സ്ഥാനത്ത് ആയിരുന്നുവെന്ന് ഡിലോയ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റീട്ടെയ്ല്‍ ബിസിനസ്സ് രംഗത്തെ ആഗോള ഭീമനായ അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ട് ആണ് പട്ടികയില്‍ ഒന്നാമത്. ആമസോണ്‍ രണ്ടാമത് എത്തിയപ്പോള്‍ അമേരിക്കന്‍ കമ്പനിയായ കോസ്ററ്കോ ഹോള്‍സെയില്‍ കോര്പറേഷന് മൂന്നാം സ്ഥാനത്തേക്ക് വീണു. ജെര്‍മന്‍ കമ്പനിയായ ഷിവാര്സ് ഗ്രൂപ്പ് ആണ് പട്ടികയില്‍ നാലാമത് ഉളളത്.

റീട്ടെയ്ല്‍ രംഗത്ത് മുന്നിട്ട് നില്ക്കുന്ന ലോകത്തെ പത്ത് കമ്പനികളുടെ പട്ടികയില്‍ ഏഴെണ്ണവും അമേരിക്കന്‍ കമ്പനികളാണ്. അഞ്ചാം സ്ഥാനത്ത് ദ ക്രോഗര്‍ കോ, ആറാം സ്ഥാനത്ത് വാള്‍ഗ്രീന്‍ ബൂട്ട്സ് അലൈന്‍സ്, ഒന്‍പതാം സ്ഥാനത്ത് സിവിഎസ് ഹെല്‍ത്ത് കോര്പറേഷന് എന്നിവയാണ് പട്ടികയില്‍ ആദ്യപത്തില്‍ ഇടം പിടിച്ച മറ്റ് അമേരിക്കന്‍ കമ്പനികള്‍. ജര്‍മ്മന്‍ കമ്പനിയായ അല്‍ദി ഇന്കോഫ് ജിഎംപിബ്ബ് ആന്‍ഡ് കോ ആണ് എട്ടാം സ്ഥാനത്ത് ഉളളത്.
ആഗോള റീട്ടെയ്ല്‍ ബിസിനസ്സ് രംഗത്തെ 250 കമ്പനികള്‍ ആണ് ഡെലോയിറ്റ് തയ്യാറാക്കിയ പട്ടികയില്‍ ഉളളത്. റിലയന്‍സ് മാത്രമാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനി. റീട്ടെയ്ല്‍ രംഗത്തെ ആഗോള ഭീമന്മാരുടെ പട്ടികയില്‍ ഇത് തുടര്‍ച്ചയായ നാലാം തവണയാണ് റിലയന്‍സ് ഇടം പിടിക്കുന്നത്. കഴിഞ്ഞ തവണ റിലയന്‍സ് വേഗത്തില്‍ വളരുന്ന കമ്പനികളുടെ പട്ടികയില്‍ ഒന്നാമത് ആയിരുന്നു. ഇക്കുറി രണ്ടാം സ്ഥാനത്തേക്ക് വീണു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
