ഏറ്റവും പുതിയ ഹുറൂണ്‍ റിച്ച് ലിസ്റ്റും പുറത്ത് വന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന് ഇത്തവണയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനി തന്നെയാണ്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് മുകേഷ് ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മുകേഷ്. ലോക സമ്പന്നരില്‍ നാലാം സ്ഥാനം വരെ എത്തി അദ്ദേഹം. എന്നാല്‍ ഏവരേയും ഞെട്ടിക്കുന്ന ഈ നേട്ടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയത് ലോകം എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്താണെന്ന് കൂടി ഓര്‍ക്കണം. വിശദാംശങ്ങള്‍...
2.7 ലക്ഷം കോടി കൂടി
2020 മുകേഷ് അംബാനിയുടെ വ്യക്തപരമായ ആസ്തിയില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. ഒരു വര്‍ഷത്തില്‍ 2,77,700 കോടി രൂപയാണ് വര്‍ദ്ധിച്ചത്. മൊത്തം ആസ്തി 6,58,400 കോടിയാണെന്നാണ് ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ പറയുന്നത്.
മണിക്കൂറില്‍ 90 കോടി!
മാര്‍ച്ച് മാസത്തിലാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അത് മുതല്‍ ഓരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ ആസ്തിയില്‍ 90 കോടി രൂപ വീതം വര്‍ദ്ധിച്ചു എന്നാണ് കണക്ക്. അത് ചെറിയ കാര്യമല്ല.
ഇന്ത്യയില്‍ നിന്ന് ആദ്യം
ചരിത്രത്തില്‍ ആദ്യമായി ലോക സമ്പന്നരുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ എത്തുന്ന ഇന്ത്യക്കാരന് എന്ന റെക്കോര്‍ഡും മുകേഷ് അംബാനിക്ക് മാത്രം സ്വന്തം. ലോക സമ്പന്ന പട്ടികയില്‍ നാലാം സ്ഥാനത്താണ് മുകേഷ് അംബാനി.
ആ അഞ്ച് പേരേക്കാള്
ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഹിന്ദുജ സഹോദരന്മാരാണ് ഉള്ളത്. മൂന്നാമത് എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ നാടാര്‍. നാലാം സ്ഥാനത്തുള്ളത് ഗൗതം അദാനിയാണ്. അഞ്ചാം സ്ഥാനത്ത് അസിം പ്രേം ജിയും ആറാം സ്ഥാനത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനെവാലയും. തനിക്ക് ശേഷമുള്ള അഞ്ച് സമ്പരുടെ ആസ്തികള്‍ കൂട്ടിയാലും അതിനേക്കാള്‍ കൂടുതലാണ് മുകേഷ് അംബാനിയുടെ ആസ്തി.
വന്‍ തിരിച്ചുവരവ്
2020 ന്റെ തുടക്കം മുകേഷ് അംബാനിയെ സംബന്ധിച്ച് വന്‍ തിരിച്ചടികളുടേതായിരുന്നു. എന്നാല്‍ പിന്നീട് ഫേസ്ബുക്ക്, ഗൂഗിള്‍, സില്‍വര്‍ ലേക്ക് എന്നിവയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ എത്തിയതോടെയാണ് മുകേഷ് അംബാനി വന്‍ നേട്ടമുണ്ടാക്കിയത്. ആസ്തിയില്‍ പിന്നീടുണ്ടായത് 73 ശതമാനം വര്‍ദ്ധന ആയിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications