ലോകത്തെ മികച്ച മൂന്നു സാമ്പത്തിക ശക്തികളിലൊന്നാവും ഇന്ത്യയെന്ന് പ്രസ്താവിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ഇന്ത്യയുടെ സമയം ആഗതമായിരിക്കുന്നെന്നും ലോകത്തെ സാമ്പത്തിക ശക്തിയാവുന്നതിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ മുഖ്യ പങ്ക് വഹിക്കുക സാങ്കേതികത ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്ന് ഇന്ത്യ ആകുമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാലിത് നേടിയെടുക്കാന്‍ അഞ്ച് വര്‍ഷമോ പത്തു വര്‍ഷമോ എന്ന കാര്യത്തില്‍ മാത്രമാണ് നമുക്കിടയില്‍ വാഗ്വാദം നടക്കുന്നത്.' അംബാനി പറയുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുമായി മുംബൈയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് അംബാനിയുടെ പ്രസ്താവന.
പ്രീമിയം ഡിജിറ്റല്‍ സമൂഹത്തിലേക്കുള്ള ഇന്ത്യയുടെ കടന്നുവരവാകും സാമ്പത്തിക രംഗത്തെ വളര്ച്ചയ്ക്ക്ടിസ്ഥാനം. ഇന്ത്യയില്‍ നിലവിലുള്ള അവസരങ്ങള്‍ ലോകത്തെ പ്രീമിയം ഡിജിറ്റല്‍ സമൂഹത്തിലേക്കെത്താനുള്ള അവസരം കൂടിയാണെന്നും ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ നാം സാങ്കേതികമായി ഉന്നതിയെലെത്തുന്ന സമൂഹമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ പ്രമുഖ അമേരിക്കന്‍ സ്ഥാപനം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍, ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഇടം പിടിച്ചിരുന്നു. ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്നാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം. റിപ്പോര്‍ട്ട് പ്രകാരം 2.94 ട്രില്യണ്‍ ഡോളര്‍ ജിഡിപിയാണ് ഇന്ത്യയ്ക്കുള്ളത്. ബ്രിട്ടന് 2.83 ട്രില്യണ്‍, ഫ്രാന്‍സ് 2.71 ട്രില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍.

മൈക്രോസോഫ്റ്റ്-റിലയന്‍സ് സഹകരണം
രാജ്യത്തെ വ്യവസായ മേഖലയില്‍ പരസ്പരം സഹകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പോയ വര്‍ഷമാണ് മൈക്രോസോഫ്റ്റും റിലയന്‍സ് ഇന്‍ഡസ്ട്രീസും രംഗത്തെത്തിയത്. പത്ത് വര്‍ഷത്തേക്കുള്ള സഹകരണമാണ് ഇരുകൂട്ടരും പ്രഖ്യാപിച്ചത്. ഒരു മുഴുനീള യാത്രയിലേക്കുള്ള തുടക്കത്തിലാണ് നമ്മളെന്നും സാങ്കേതികത ഉപയോഗിക്കുന്നതില്‍ വര്‍ധനവ് വരുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള യാത്ര വേഗത്തിലാവുമെന്നും അംബാനി പറയുന്നു. രാജ്യത്ത് വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി സാങ്കേതികത പരമാവധി ഉപയോഗപ്പെടുത്തുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
