റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായ വ്യക്തിയായി. 13 ലക്ഷം കോടി രൂപയുടെ വിപണി മൂലധനവുമായി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ് മാറി. റിലയൻസിന്റെ ഓഹരി വില നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്‌ഇ) എക്കാലത്തെയും ഉയർന്ന നിരക്കായ 2,010 രൂപയിലെത്തിയതിനെ തുടർന്നാണ് മുകേഷ് അംബാനി സമ്പന്ന പട്ടികയിൽ മുന്നേറിയത്.
ആർഐഎൽ ഓഹരി വില
ആർഐഎൽ ഓഹരി വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ 62 ശതമാനത്തിലധികം ഉയർന്നു. ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തെ മികച്ച അഞ്ച് സമ്പന്നരുടെ എക്‌സ്‌ക്ലൂസീവ് ക്ലബിൽ ചേർന്ന ആർഐഎൽ സിഎംഡിയുടെ നിലവിലെ ആസ്തി 1.2 ബില്യൺ (8,951.35 കോടി രൂപ) ഉയർന്ന് 75.1 ബില്യൺ (5.60 ലക്ഷം കോടി രൂപ) ആയി. ആഗോളതലത്തിലെ തന്നെ പ്രശസ്ത നിക്ഷേപകനും ഫോർബ്സ് സൂചികയിലുള്ള ബെർഷയർ ഹാത്ത്വേ സിഇഒയുമായ വാറൻ ബഫറ്റിനേക്കാൾ ഉയർന്ന സ്ഥാനത്താണ് അംബാനി ഇപ്പോൾ.
ലാറി പേജിനെ പിന്തള്ളി
ജൂലൈ 13 ന് അംബാനി ആൽഫബെറ്റ് സഹസ്ഥാപകൻ ലാറി പേജിനെ മറികടന്നിരുന്നു. ലോകത്തെ ഏറ്റവും മികച്ച 500 സമ്പന്നരുടെ ദൈനംദിന മാറ്റങ്ങൾ നിരീക്ഷിക്കുന്ന ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം, അംബാനിയുടെ ആസ്തി ഇന്നലെ 74.3 ബില്യൺ ഡോളർ അഥവാ 5.5 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇന്നലത്തേതിനേക്കാൾ 2.12 ബില്യൺ ഡോളർ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
നിക്ഷേപം
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളിൽ റെക്കോർഡ് നേട്ടമുണ്ടാക്കുന്നതിനിടയിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ അംബാനി 10 ബില്യൺ ഡോളർ സമ്പാദിച്ചത്. ഫേസ്ബുക്ക്, സിൽവർ ലേക്ക് പാർട്ണേഴ്സ്, വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഡിഐഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ്, ഇന്റൽ എന്നിവയുൾപ്പെടെ 1.52 ലക്ഷം കോടി രൂപയാണ് ജിയോ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ സ്വരൂപിച്ചത്.
ഗൂഗിൾ നിക്ഷേപം
ആഗോള സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ 7.73 ശതമാനം ഓഹരികൾക്കായി 33,737 കോടി രൂപയാണ് ജിയോയിലേക്ക് നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 15 ന് നടന്ന 43-ാമത് വാർഷിക പൊതുയോഗത്തിൽ കമ്പനി തങ്ങളുടെ ഭാവി പദ്ധതികൾ വ്യക്തമാക്കിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
