തന്റെ സാങ്കേതിക സംരംഭത്തിലെ ഓഹരികള്‍ വിറ്റഴിച്ച് 20 ബില്യണ്‍ ഡോളറിലധികം സമാഹരിച്ച മുകേഷ് അംബാനി, ഇപ്പോള്‍ ഷോപ്പിംഗ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നതിനും ആമസോണ്‍ പോലുള്ള വമ്പന്മാര്ക്കെതിരെ മത്സരിക്കുന്നതിനും, ഉല്‍പ്പന്ന വാഗ്ദാനങ്ങള്‍ വിപുലീകരിക്കുന്നതിനുമായി നിരവധി പ്രാദേശിക ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരെ സ്വന്തമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
അംബാനിയുടെ റീട്ടെയില്‍, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, അര്‍ബന്‍ ലാഡര്‍ സ്വന്തമാക്കുന്നതിനോ അല്ലെങ്കില്‍ അവയിലെ ഓഹരികള്‍ വാങ്ങുന്നതിനോ ഉള്ള വിവിധ ഘട്ടങ്ങളിലാണ്. ഒരു ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ സ്ഥാപനമാണ് അര്‍ബന്‍ ലാഡര്‍. സിവാമെ, നെറ്റ്മെഡ്സ് എന്നീ കമ്പനികളോടും ചര്‍ച്ച പുരോഗമിക്കുന്നതായാണ് സൂചന. 63 -കാരനായ മുകേഷ് അംബാനി ഏഷ്യയിലെ ധനികരില്‍ ഒന്നാമതാണ്.

ആമസോണ്‍ പോലുള്ള ആഗോള വമ്പന്മാരും ചില പ്രാദേശിക കമ്പനികളും നിലകൊള്ളുന്ന ഇ-കൊമേഴ്സ് മേഖലയില്‍ ചുവടുറപ്പിക്കാനുള്ള പദ്ധതിയിലാണ് അംബാനി. ഡിജിറ്റല്‍ സേവന കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ 33 ശതമാനം ഓഹരി, ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നിവയുള്‍പ്പടെയുള്ള പങ്കാളികള്‍ക്ക് വിറ്റതിന് ദിവസങ്ങള്‍ക്ക് ശേഷം, റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ രൂപരേഖ അദ്ദേഹം നല്‍കിയിരുന്നു.
ബെംഗളൂരു ആസ്ഥാനമായുള്ള സിവാമെയ്ക്ക് റിലയന്‍സ് 160 ദശലക്ഷം ഡോളര്‍ നല്കാന് സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അര്‍ബന്‍ ലാഡറുമായുള്ള ഇടപാട് 30 ദശലക്ഷം ഡോളറായും നെറ്റ്മെഡ്സുമായുള്ളത് 120 ദശലക്ഷം ഡോളറായും നിലവില്‍ കണക്കാക്കാമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാല് വിതരണ കമ്പനിയായ മില്‍ക്ക് ബാസ്കറ്റും റിലയന്‍സിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് സിവാമെ, അര്‍ബന്‍ ലാഡര്‍, നെറ്റ്മെഡ്സ് എന്നിവര്‍ പ്രതികരിച്ചില്ല. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അംബാനി തന്റെ ഷോപ്പിംഗ് പോര്‍ട്ടലായ ജിയോമാര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ 200 ഓളം നഗരങ്ങളിലും പട്ടണങ്ങളിലും സജീവമാണ് ജിയോമാര്‍ട്ട്. കൊവിഡ് 19 പ്രതിസന്ധി കാരണം, സ്റ്റോറുകള്‍ അടഞ്ഞുകിടക്കുന്നതിനിടയിലും ഓണ്‍ലൈന്‍ വില്‍പ്പനകള്‍ ഉയരുന്ന സാഹചര്യത്തിലുമാണ് അംബാനിയുടെ പുതിയ നീക്കം എന്നതാണ് ശ്രദ്ധേയം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
