ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആര് എന്ന ചോദ്യത്തിന് ഏത് കൊച്ചു കുഞ്ഞും പറയുന്ന പേരാണ് എലോൺ മസ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആര് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം മലയാളികൾക്കുണ്ടാകും. റിലയൻസ് മുതലാളി മുകേഷ് അംബാനി. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ പത്തുപേർ ആരൊക്കെയെന്ന് നമുക്ക് പരിശോധന.
എലോൺ മസ്ക്
ടെസ്‌ല, സ്‌പേസ് എക്സ് എന്നീ കമ്പനികളുടെ മേധാവിയാണ് എലോൺ മസ്ക്. 187 ബില്യൺ യു എസ് ഡോളറാണ് മസ്കിന്റെ സമ്പാദ്യം. മസ്‌ക്കിന്റെ സമ്പത്ത് ടെസ്‌ലയിലെ ഏകദേശം 20% ഓഹരികളും സ്‌പേസ് എക്‌സിന്റെ 48% ഓഹരികളും 57 ദശലക്ഷം നിക്ഷിപ്ത ടെസ്‌ല സ്‌റ്റോക്ക് ഓപ്ഷനുകളില്‍ നിന്നാണ്.

1971ല്‍ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ജനിച്ച എലോണ്‍ തികച്ചും വ്യത്യസ്തമായ നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്നു. ഈ സംരംഭങ്ങളില്‍ പലതും ഭ്രാന്തന്‍ ആശയങ്ങള്‍ എന്ന് പറഞ്ഞു പലരും ആക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്‍റേയും സിഇഒ ഇത്തരക്കാരുടെ സംശയങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു.
ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡ്
എൽവിഎംഎച്ച് ഗ്രൂപ്പ് സിഇഒ ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡാണ് ലോകത്തിലെ അതിസമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ളത്. 185 ബില്യൺ യുഎസ് ഡോളറാണ് ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡിന്റെ സമ്പാദ്യം.
ജെഫ് ബെസോസ്
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്തുള്ളത്. 117 ബില്യൺ യുഎസ് ഡോളറാണ് ജെഫ് ബെസോസിന്റെ ആകെ സമ്പാദ്യം. 1994-ൽ സിയാറ്റിലിലെ ബെസോസിന്റെ ഗാരേജിൽ നിന്നായിരുന്നു ആമസോൺ എന്ന ഇ-കൊമേഴ്സ് ഭീമന്റെ ഉദയം. കൊറോണ മഹാമാരിക്കാലത്ത് ഏറ്റവും നേട്ടങ്ങൾ കൊയ്ത ടെക് കമ്പനിയും ആമസോണായിരുന്നു.
ബിൽ ഗേറ്റ്സ്
മൈക്രോസോഫ്സ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സാണ് സമ്പന്നരിൽ നാലാം സ്ഥാനത്തുള്ളത്. 114 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്‍റെ സമ്പാദ്യം.
വാറൻ ബഫറ്റ്
'ഒറാക്കിൾ ഓഫ് ഒമാഹ' എന്നറിയപ്പെടുന്ന വാറൻ ബഫറ്റിനെ എക്കാലത്തെയും മികച്ച നിക്ഷേപകരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. അതിപ്രശസ്തമായ ഗീക്കോ ഇൻഷുറൻസ്, ഡ്യൂറസെൽ, ഡയറി ക്വീൻ റെസ്റ്റോറന്റ് എന്നിവയുൾപ്പെടെ 60-ലധികം കമ്പനികളുടെ ഉടമസ്ഥതയാണ് വാറൻ ബഫറ്റിനുള്ളത്. പുതിയ കണക്കുകൾ പ്രകാരം 106 ബില്യൺ ഡോളറാണ് വാറൻ ബഫറ്റിന്‍റെ സമ്പാദ്യം.
ലാറി എലിസൺ
ഒറാക്കിൾ എന്ന സോഫ്റ്റ്വെയർ കമ്പനിയുടെ സഹസ്ഥാപകനായ ലാറി എലിസണിന്‍റെ ആകെ സമ്പാദ്യം 102 ബില്യൺ ഡോളറാണ് വാറൻ ബഫറ്റിന്‍റെ സമ്പാദ്യം. 1977ൽ സ്ഥാപിതമായ ഒറാക്കിളിന്‍റെ സി.ഇ.ഒ സ്ഥാനം 2014ൽ അദ്ദേഹം രാജിവെച്ചിരുന്നു.
സ്റ്റീവ് ബാൽമർ
മൈക്രോസോഫ്ടിന്‍റെ മുൻ സിഇഒ സ്റ്റീവ് ബാൽമറാണ് ലോകത്തെ അതിസമ്പന്നരിൽ ഏഴാം സ്ഥാനത്തുള്ളത്. 89.4 ബില്യൺ ഡോളറാണ് സ്റ്റീവ് ബാൽമറിന്‍റെ സമ്പാദ്യം. 2000 മുതൽ 2014 വരെ സിഇഒ എന്ന നിലയിൽ മൈക്രോസോഫ്ടിനെ നയിച്ചത് ബാൽമർ ആയിരുന്നു. വിരമിച്ചപ്പോൾ, കമ്പനിയുടെ ഒരു പ്രധാന ഭാഗം അദ്ദേഹം സ്വന്തമാക്കി. 333 ദശലക്ഷം ഓഹരികൾ, അതായത് 4 ശതമാനത്തിന് തുല്യമായിരുന്നു അദ്ദേഹത്തിന്റെ ഓഹരികൾ. ഈ ഓഹരികളാണ് ഇന്ന് സ്റ്റീവ് ബാൽമറെ ലോക കോടീശ്വരനാക്കി മാറ്റിയിരിക്കുന്നത്.
ലാരി പെയ്ജ്
ഗൂഗിൾ സഹസ്ഥാപകൻ ലാരി പെയ്ജാണ് ലോകസമ്പന്നരിൽ എട്ടാമൻ. പ്രശസ്ത ബഹിരാകാശ പര്യവേഷണ കമ്പനിയായ പ്ലാനറ്ററി റിസോഴ്‌സിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്, കൂടാതെ "ഫ്ലൈയിംഗ് കാർ", സ്റ്റാർട്ടപ്പ് കമ്പനികളായ കിറ്റി ഹോക്ക്, ഓപ്പണർ എന്നിവയ്ക്കും ധനസഹായം നൽകുന്നുണ്ട്. 84.7 ബില്യൺ ഡോളറാണ് സമ്പാദ്യം.
കാർലോസ് സ്ലിം
മെക്സിക്കൻ വ്യവസായി കാർലോസ് സ്ലിമാണ് ലോക്കത്തെ അതിസനമ്പന്നരിൽ 9ആം സ്ഥാനത്തുള്ളത്. 83.3 ബില്യൺ ഡോളറാണ് ആദ്ദേഹത്തിന്‍റെ സമ്പാദ്യം. ടെലികമ്മ്യൂണിക്കേഷൻ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വ്യാവസായിക ഉൽപ്പാദനം, ഭക്ഷണ പാനീയങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിലാണ് കാർലോസ് സ്ലിമിന്‍റെ നിക്ഷേപം.
മുകേഷ് അംബാനി
റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയെക്കുറിച്ച് ഇന്ത്യക്കാർക്ക് വലിയ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. 81.1 ബില്യൺ ഡോളറാണ് ആദ്ദേഹത്തിന്‍റെ സമ്പാദ്യം.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications