ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി സിലിക്കൺ വാലി ടെക് ഭീമനായ എലോൺ മസ്‌കിനെയും ആൽഫബെറ്റ് സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് എന്നിവരെയും മറികടന്ന് ലോകത്തെ ആറാമത്തെ ധനികനായി. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ കഴിഞ്ഞയാഴ്ച വാറൻ ബഫറ്റിന്റെ വരെ സമ്പത്ത് മറികടന്നു. ഇപ്പോൾ 72.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം.
ഫെയ്‌സ്ബുക്ക്, സിൽവർ ലേക്ക്, കഴിഞ്ഞ ദിവസത്തെ ക്വാൽകോം എന്നിവയുൾപ്പെടെയുള്ള കമ്പനികൾ റിലയൻസിന്റെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോംസിൽ കോടിക്കണക്കിന് നിക്ഷേപം നടത്തിയതിനാൽ കമ്പനിയുടെ ഓഹരികൾ മാർച്ചിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഇരട്ടിയായി കുതിച്ചുയർന്നു. ലാറി പേജ്, സെർജി ബ്രിൻ, എലോൺ മസ്‌ക് എന്നിവരെക്കാൾ സമ്പന്നനാണ് ഇപ്പോൾ മുകേഷ് അംബാനി.

മുകേഷ് അംബാനിയുടെ ഊർജ്ജ സാമ്രാജ്യം പതുക്കെ ഇ-കൊമേഴ്‌സിലേക്ക് മാറുകയാണ്, ടെക് ഭീമന്മാർ ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ ബിസിനസിന്റെ ഒരു ഭാഗത്തിൽ പിടിമുറുക്കാനാണ് ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വിദേശ താൽപ്പര്യം വർദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന് ത്വരിതപ്പെടുത്തുന്നതിന് വരും വർഷങ്ങളിൽ 10 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഗൂഗിൾ തിങ്കളാഴ്ച അറിയിച്ചിരുന്നു.
തിങ്കളാഴ്ചത്തെ യുഎസ് ടെക് ഷെയറുകളുടെ ഇടിവിന് ശേഷം പേജിന്റെ സമ്പാദ്യം ഇപ്പോൾ 71.6 ബില്യൺ ഡോളറാണ്, സെർജി ബ്രിന്നിൻറെ മൂല്യം 69.4 ബില്യൺ ഡോളറും ടെസ്‌ലയുടെ എലോൺ മസ്‌ക്കിന്റെ മൂല്യം 68.6 ബില്യൺ ഡോളറുമാണ്. 2.9 ബില്യൺ ഡോളർ ചാരിറ്റിക്ക് നൽകിയതിന് ശേഷം വാറൻ ബഫറ്റിന്റെ ആസ്തി കഴിഞ്ഞയാഴ്ച കുറഞ്ഞിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications