പുതിയ കാലത്തെ ഏറ്റവും ജനപ്രിയ സാമ്പത്തിക നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ഇക്വിറ്റി-ഓറിയന്റഡ്, ഡെറ്റ് ഓറിയന്റഡ്, ഹൈബ്രിഡ് എന്നിങ്ങനെ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ട്. അതുകൊണ്ടു തന്നെ നിക്ഷേപ ലക്ഷ്യവും അപകട സാധ്യതകളും കണക്കിലെടുത്ത് നിക്ഷേപകർക്ക് ഏത് മ്യൂച്വൽ ഫണ്ട് വിഭാഗവും തിരഞ്ഞെടുക്കാം.
ഇന്ന് നമുക്ക് മൾട്ടി-ക്യാപ്, ഫ്ലെക്സി-ക്യാപ് ഫണ്ടുകളെക്കുറിച്ച് വിശദമായി മനസിലാക്കാം.
കോടികളുടെ നിക്ഷേപം
ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപം നടത്തുന്ന തരം ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകളും മൾട്ടി ക്യാപ് ഫണ്ടുകളും. 2021 ജനുവരിയിൽ വിഭാഗം ആരംഭിച്ചതിന് ശേഷം ഫ്ലെക്സി-ക്യാപ് ഫണ്ടുകൾക്ക് 72,248 കോടി രൂപയുടെ അറ്റ നിക്ഷേപം ലഭിച്ചു, അതേസമയം മൾട്ടി-ക്യാപ് ഫണ്ടുകൾക്ക് അതേ കാലയളവിൽ 88,856 കോടി രൂപയുടെ അറ്റ നിക്ഷേപം ലഭിച്ചു.
വിപണിയിൽ 39 ഫ്ലെക്‌സി-ക്യാപ് ഫണ്ടുകൾ ലഭ്യമാണ്. ആഗസ്റ്റ് അവസാനം വരെ മാനേജ്‌മെൻ്റിന് കീഴിൽ (എയുഎം) മൊത്തം ആസ്തി 4.29 ലക്ഷം കോടി രൂപ, അതേസമയം 1.73 ലക്ഷം കോടി രൂപ എയുഎം ഉള്ള 26 മൾട്ടി-ക്യാപ് ഫണ്ടുകൾ ഉണ്ട്.

മൾട്ടി-ക്യാപ്, ഫ്ലെക്സി-ക്യാപ്പ്: ആരാണ് മികച്ചത്?
മൾട്ടി-ക്യാപ് ഫണ്ടുകൾ ഒരു വർഷത്തിനിടെ ശരാശരി 43.88 ശതമാനവും മൂന്ന് വർഷത്തിനിടെ 21.45 ശതമാനവും റിട്ടേൺ നൽകിയിട്ടുണ്ട്. എന്നാൽ ഇതേ കാലയളവിൽ 39.81 ശതമാനവും 18.04 ശതമാനവും വരുമാനം മാത്രമാണ് ഫ്ലെക്സി-ക്യാപ് ഫണ്ടുകൾ നൽകിയത്.
അപകട സാധ്യത
ഫണ്ട് മാനേജർ നിക്ഷേപങ്ങൾ എങ്ങനെ നീക്കിവയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മൾട്ടി-ക്യാപ്, ഫ്ലെക്സി-ക്യാപ് ഫണ്ടുകളുടെ അപകട സാധ്യതകൾ.
ഫ്ലെക്സി-ക്യാപ് ഫണ്ടുകൾക്ക് നിർബന്ധിത അലോക്കേഷൻ ആവശ്യകതകളൊന്നുമില്ല. മാത്രമല്ല വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് സ്റ്റോക്കുകളിലുടനീളമുള്ള നിക്ഷേപം ചലനാത്മകമായി ക്രമീകരിക്കാനും കഴിയും. ഫണ്ട് മാനേജർ സ്മോൾ ക്യാപ് അല്ലെങ്കിൽ മിഡ് ക്യാപ് സ്റ്റോക്കുകളിൽ വൻതോതിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ, റിസ്ക് കൂടുതലായിരിക്കും. എന്നിരുന്നാലും, മാർക്കറ്റ് അനിശ്ചിതത്വത്തിൻ്റെ കാലത്ത്, ചാഞ്ചാട്ടം കുറയ്ക്കുന്നതിന് മാനേജർക്ക് ലാർജ് ക്യാപ് സ്റ്റോക്കുകളിലേക്കുള്ള എക്സ്പോഷർ വർദ്ധിപ്പിക്കാൻ തിരഞ്ഞെടുക്കാം.

മൾട്ടി-ക്യാപ്, ഫ്ലെക്സി-ക്യാപ് ഫണ്ടുകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു..?
സ്കീമന്റെ ആകെ ആസ്തിയുടെ 65% ഇക്വിറ്റി -ഇക്വിറ്റി അനുബന്ധ നിക്ഷേപ ഉപകരണങ്ങളിലായിരിക്കണമെന്നാണ് ഫ്ലെക്സി-ക്യാപ് ഫണ്ടുകളുടെ വ്യവ്യസ്ഥ. വേറെ കാറ്റഗറികളിൽ നിക്ഷേപം നടത്തുന്നതിന് മറ്റ് നിയന്ത്രണങ്ങളില്ല.
2020 സെപ്റ്റംബറിൽ, ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്ററായ സെബി, മൾട്ടി-ക്യാപ് ഫണ്ടുകൾക്കായുള്ള അസറ്റ്-അലോക്കേഷൻ നിയമങ്ങൾക്കായി പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചു. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് സ്റ്റോക്കുകളിൽ കുറഞ്ഞത് 25 ശതമാനം വീതം അലോക്കേഷൻ നിർബന്ധമാക്കി.
ഏത് ഫണ്ട് തിരഞ്ഞെടുക്കണം..?
കുറഞ്ഞ അപകട സാധ്യത തിരയുന്ന നിക്ഷേപകർക്ക് ഫ്ലെക്സി-ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതേസമയം ദീർഘകാല ചക്രവാളവും ഉയർന്ന അപകടസാധ്യതയുള്ളതുമായ നിക്ഷേപകർക്ക് മൾട്ടി-ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുക്കാം. കാരണം നിലവിലെ അസ്ഥിരത ഉണ്ടായിരുന്നിട്ടും ദീർഘകാലാടിസ്ഥാനത്തിൽ മിഡ്-സ്മോൾ-ക്യാപ് സ്റ്റോക്കുകൾ മികച്ച പ്രകടനം കാഴ്ചവെച്ചേക്കാൻ സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
