0.72 രൂപ മുതൽ 46.48 രൂപ വരെ, 4 വർഷത്തിനുള്ളിൽ 6,355 ശതമാനം വളർച്ച, 1 ലക്ഷം ഇന്ന് 55 ലക്ഷം

ഓഹരി വിപണിയിലെ നിക്ഷേപം എന്നത് എളുപ്പമുള്ള കാര്യമല്ല. കൃത്യമായ നിരീക്ഷണം അത്യാവശ്യമാണ്. അങ്ങനെ കൃത്യമായ നിരീക്ഷണം ഉള്ള ആളുകൾക്ക് മൾട്ടിബാഗർ ഓഹരികളെ മുൻകൂട്ടി കണ്ടെത്താനും നിക്ഷേപം നടത്താനും സാധിക്കും. മൾട്ടിബാഗർ പെന്നി ഓഹരിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ബംബർ ലോട്ടറി അടിച്ചതിനേക്കാളും ലാഭം കിട്ടും. അങ്ങനെ നിക്ഷേപകരുടെ കീശ നിറച്ച് മൾട്ടിബാഗർ പെന്നി ഓഹരിയാണ് എരായ ലൈഫ്‌ സ്പെയ്‌സ് ലിമിറ്റഡ്. വരും ദിവസങ്ങളിലും ഓഹരി കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തൽ. മൾട്ടിബാഗർ പെന്നി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

എരായ ലൈഫ്‌സ്‌പെയ്‌സസ്

എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡ് 1967 ഫെബ്രുവരിയിൽ ടോബു എന്‍റർപ്രൈസസ് ലിമിറ്റഡ് എന്ന പേരിലാണ് ആരംഭിച്ചത്. അതിനു ശേഷമാണ് എരായ എന്ന പേരിലേക്ക് എത്തിയത്. ആഡംബരം, നവീകരണം, സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജീവിതശൈലി, ഹോസ്പിറ്റാലിറ്റി കമ്പനിയാണ് എരായയ ലൈഫ്‌സ്‌പെയ്‌സസ്. 2025 ജൂൺ വരെ, കമ്പനിയുടെ പ്രൊമോട്ടർമാർക്ക് 35.61 ശതമാനം ഓഹരികളും, വിദേശ നിക്ഷേപകർക്ക് 22.47 ശതമാനം ഓഹരികളും, ഡിഐഐകൾക്ക് 1.61 ശതമാനം ഓഹരികളുമുണ്ട്. 2025 ജൂണിൽ, ഇന്ത്യൻ രാഷ്ട്രപതി 14,30,092 ഓഹരികൾ അഥവാ കമ്പനിയുടെ 0.75 ശതമാനം ഓഹരികൾ വാങ്ങി.

ഓഹരി വിപണിയിലെ പ്രകടനം

ബിഎസ്ഇയിൽ 46.18 രൂപ എന്നതാണ് നിലവിൽ എരായ ലൈഫ്‌സ്‌പെയ്‌സസ് ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 4 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024 ഒക്ടോബർ 7 ന് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 316.90 രൂപയിൽ എത്തി. അതേസമയം 2025 ഓഗസ്റ്റ് 14 ന് 52 ​​ആഴ്ചയിലെ ഏറ്റവും താഴ്ന്ന നില 39.99 രൂപയിൽ എത്തി. 2024 ഡിസംബർ 6 ന് കമ്പനി ഒരു ഓഹരിക്ക് 10 ൽ നിന്ന് 1 രൂപയായി ഓഹരി വിഭജനം പ്രഖ്യാപിച്ചിരുന്നു.

1 ലക്ഷം 55 ലക്ഷമാക്കിയ ഓഹരി

1 ലക്ഷം 54 ലക്ഷം രൂപ

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ എരായ ലൈഫ്‌സ്‌പെയ്‌സിന്‍റെ ഓഹരികൾ 0.72 രൂപയിൽ നിന്ന് 46.48 രൂപയായി ഉയർന്നു. അതായത് 6355 ശതമാനത്തിലധികം വളർച്ച. നാല് വർഷം മുൻപ് കമ്പനിയുടെ ഓഹരികളിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 54.55 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ടാകും.

ഓഹരി കുതിപ്പ് തുടരും

എരായ ലൈഫ്‌സ്‌പെയ്‌സിന്‍റെ അനുബന്ധ സ്ഥാപനമായ എബിക്‌സ് ടെക്‌നോളജീസ്, അലയൻസ് ഓസ്‌ട്രേലിയ ഇൻഷുറൻസിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ജിടി ഇൻഷുറൻസിൽ നിന്ന് പുതിയ കരാറുകൾ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച ഓഹരി വിപണിയുടെ ശ്രദ്ധ ആകർഷിക്കും. 2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായം 609 കോടി രൂപയും നഷ്ടം 24 കോടി രൂപയുമാണ്.

എരായ ലൈഫ്‌സ്‌പെയ്‌സിന്‍റെ അനുബന്ധ സ്ഥാപനമായ എബിക്‌സ് ടെക്‌നോളജീസ് ലിമിറ്റഡ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറക്കുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി 140 കോടി രൂപയുടെ കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X