ഓഹരി വിപണിയിൽ നിന്നും വലിയ ലാഭം നേടണമെങ്കിൽ കൃത്യമായ ധാരണയും നിരീക്ഷണവും അത്യാവശ്യമാണ്. അത്തരത്തിൽ നിരീക്ഷിക്കാൻ കഴിയുന്നവർക്ക് മികച്ച നേട്ടം നൽകാൻ സാധിക്കുന്ന പെന്നി ഓഹരികളെ പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ചെറിയ തുകയിൽ ഏറെ ഓഹരികൾ വാങ്ങാമെന്നതിനാൽ ഞൊടിയിടയിൽ വമ്പൻ ലാഭം നേടാമെന്ന സാധ്യതയാണ് പെന്നി ഓഹരികൾ നൽകുന്നത്.
പെന്നി സ്റ്റോക്കുകൾ മിക്കതും വിപണി മൂല്യത്തിൽ മൈക്രോ ക്യാപ് വിഭാഗത്തിലുള്ളവയാണ്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണെങ്കിൽ ഉയർന്ന വളർച്ച സാധ്യതയാണ് മുന്നിലുള്ളതെന്നതിന്‍റെ കൂടി സൂചനയാണിത്. ഇതു കണക്കാക്കി പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനു വേണ്ടി പെന്നി ഓഹരികൾ വാങ്ങുന്നവരുമുണ്ട്. എന്തായാലും കഴിഞ്ഞ ആറ് മാസത്തിനിടെ 420 ശതമാനം ലാഭം നൽകിയ ഒരു പെന്നി ഓഹരിയെ നമുക്ക് പരിചയപ്പെടാം.
കുതിപ്പ് 3.8 രൂപയിൽ നിന്നും 21 രൂപയിലേക്ക്
കഴിഞ്ഞ രണ്ട് മാസത്തിനിടെ 470 ശതമാനം വളർച്ച കൈവരിച്ച മൾട്ടിബാഗർ പെന്നി ഓഹരിയാണ് ഹെൽത്തി ലൈഫ് അഗ്രിടെക് ലിമിറ്റഡ്. 2024 മാർച്ചിൽ 3.8 രൂപയായിരുന്ന ഓഹരിയുടെ വില ഇപ്പോൾ 21.68 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 99.63 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. മെയ് മാസത്തിൽ 159.5 ശതമാനവും ഏപ്രിലിൽ 84 ശതമാനവും കുതിച്ചുയർന്നതിന് ശേഷം ഓഹരി ജൂണിൽ ഇതുവരെ 19.5 ശതമാനം മുന്നേറി.
2024-ൽ ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ 404 ശതമാനം വളർച്ചയാണ് ഹെൽത്തി ലൈഫ് അഗ്രിടെക് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 213 ശതമാനം വളർച്ചയും ഓഹരി നേടി. തിങ്കളാഴ്ച 5 ശതമാനം നേട്ടത്തോടെ 21.68 എന്ന റെക്കോർഡ് ഉയരത്തിലെത്താനും ഓഹരിക്ക് സാധിച്ചു. 3.47 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ഹെൽത്തി ലൈഫ് അഗ്രിടെക് ഓഹരി വില അതിൻ്റെ വില സ്ഥിരമായി ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരികൾക്ക് മുകളിലാണെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് വ്യക്തമാക്കുന്നത്. അതോടൊപ്പം കമ്പനി അറ്റ പണമൊഴുക്കിലും പ്രവർത്തനങ്ങളിൽ നിന്നുള്ള പണത്തിലും ഒരു മുന്നേറ്റം കാണിക്കുന്നു. കുറഞ്ഞ പിയോട്രോസ്‌കി സ്‌കോറാണ് കമ്പനിയുടെ ഏറ്റവും വലിയ ബലഹീനതയെന്നും ബ്രോക്കറേജ് റിപ്പോർട്ടിലുണ്ട്.
ഹെൽത്തി ലൈഫ് അഗ്രിടെക് ലിമിറ്റഡ്
അസംസ്‌കൃത പാൽ, ചിക്കൻ, അഗ്രോ ഉൽപന്നങ്ങൾ തുടങ്ങിയ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഹെൽത്തി ലൈഫ് അഗ്രിടെക്. മഹാരാഷ്ട്രയിലെ താനെ ആസ്ഥാനമായി 2019 നവംബറിലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. 47.7 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

എന്താണ് പെന്നി ഓഹരികൾ...?
1-5 യു.എസ് ഡോളറിനു താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവായി പെന്നി ഓഹരികൾ എന്നു വിളിക്കുക. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍, സ്മോള്‍ ക്യാപ് സ്റ്റോക്കുകള്‍ എന്നൊക്കെ ഇത് അറിയപ്പെടാറുണ്ട്. പെന്നി ഓഹരികൾ ഉള്ള കമ്പനികളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും ഒക്കെ പൊതുവേ കുറവായിരിക്കും.
അപ്രതീക്ഷിതമായ തീരുമാനങ്ങളും മാറ്റങ്ങളും ഒക്കെ കമ്പനികളുടെ വളര്‍ച്ചയില്‍ വേഗത്തില്‍ പ്രതിഫലിച്ചേക്കും. ഇതേ തുടര്‍ന്ന് പൊടുന്നനെ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരാറുണ്ട്. മികച്ച പെന്നി സ്റ്റോക്കുകള്‍ക്ക് മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാനാകും. എന്നാല്‍ ലിക്വിഡിറ്റി കുറവായതു കൊണ്ട് പൊതുവേ ഇത്തരം ഓഹരികളുടെ റിസ്ക്കും ഉയര്‍ന്നതായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications