മൂന്ന് മാസത്തിനിടെ നേട്ടം 155 ശതമാനം, 2024ൽ നേട്ടം കൊയ്ത് പെന്നി സ്റ്റോക്കുകൾ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?

കുറഞ്ഞ വിലയുള്ള ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഒരു പക്ഷെ 100 രൂപയിലും താഴെ വിലയുള്ള ഓഹരികൾ. കൃത്യമായ നിരീക്ഷണത്തോടെ പെന്നി ഓഹരികൾ വാങ്ങുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ലാഭം നേടാൻ സാധിക്കും. ഷെയർ മാർക്കറ്റിലെ മറ്റ് ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോൾ അളവിൽ വളരെ കുറവാണ് പെന്നി ഓഹരികൾ ട്രേഡ് ചെയ്യുന്നത്. എന്തായാലും ചെറിയ കാലയളവിൽ മൾട്ടിബാഗർ റിട്ടേണുകൾ നൽകിയ പെന്നി ഓഹരികൾ ഏതൊക്കെ എന്ന് നോക്കാം.

ചെറിയ വില, വലിയ നേട്ടം..! 2024ലെ മൾട്ടിബാഗർ പെന്നി ഓഹരികൾ

1. സർവേശ്വർ ഫുഡ്സ്

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ നിലവിലെ ഓഹരി വില 10.31 രൂപയാണ്. അവസാന ട്രോഡിംഗ് ദിവസം 4.71 ശതമാനത്തിന്‍റെ ഇടിവാണ് ഓഹരി നേരിട്ടത്. 2023-ൽ കമ്പനി 2:1 ബോണസ് ഇഷ്യൂവും 1:10 ഓഹരി വിഭജനവും പ്രഖ്യാപിച്ചിരുന്നു.

മൂന്ന് മാസത്തിനിടെ 115 ശതമാനം ലാഭമാണ് സർവേശ്വര് ഫുഡ്സ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. ഓഹരി കഴിഞ്ഞ 6 മാസത്തിനുള്ളിൽ 112% സൂം ചെയ്യുകയും കഴിഞ്ഞ ഒരു വർഷത്തിൽ 302% സൂം ചെയ്യുകയും ചെയ്തു.

15.73 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. അതേ സമയം 2.07 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില. 1009.16 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

2. സലാസർ ടെക്‌നോ

4018.93 കോടി രൂപയാണ് സലാസർ ടെക്‌നോയുടെ വിപണി മൂലധനം. മൂന്ന് മാസത്തിനിടെ ഓഹരികൾ 155% സൂം ചെയ്തു. 1 വർഷത്തിനിടെ നൽകിയ നേട്ടം 205 ശതമാനമാണ്. 52 ആഴ്‌ചയിലെ ഉയർന്ന വില 34.08 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 7.20 രൂപയുമാണ്.

സലാസർ ടെക്‌നോ തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും പുതിയ ഓർഡർ നേടിയ വാർത്ത കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. കമ്പനിയുടെ അവസാന ട്രേഡിംഗ് വില 4.16% ഇൻട്രാഡേ നേട്ടത്തോടെ 21.51 രൂപയാണ്.

3. കംഫർട്ട് ഇൻടെക്

ബിഎസ്ഇയിലെ കംഫർട്ട് ഇൻടെക് ഷെയറിൻ്റെ അവസാന ട്രേഡിംഗ് വില 10.06 രൂപയാണ്. 321.86 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഓഹരികൾ കഴിഞ്ഞ 6 മാസത്തിനുള്ളിൽ 68% സൂം ചെയ്തു. 271 ശതമാനമാണ് 1 വർഷത്തെ നേട്ടം. 3 വർഷത്തിനിടെ 1278 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകാനും കംഫർട്ട് ഇൻടെക് ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്.

4. വിൻട്രോൺ ഇൻഫോർമാറ്റിക്‌സ്

വിൻട്രോൺ ഇൻഫോർമാറ്റിക്‌സിന്‍റെ അവസാന ഓഹരി വില 1.98 ശതമാനത്തിന്‍റെ വർധനയോടെ 30.66 രൂപയാണ്. 240.24 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കമ്പനിയുടെ ഓഹരികൾ 3 മാസത്തിനിടെ 139 ശതമാനം നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ 6 മാസങ്ങളിൽ 666% കുതിച്ചുയർന്നു. 2455 ശതമാനമാണ് 2 വർഷത്തെ ഓഹരി നേട്ടം.

ചെറിയ വില, വലിയ നേട്ടം..! 2024ലെ മൾട്ടിബാഗർ പെന്നി ഓഹരികൾ

5. മിഡ് ഈസ്റ്റ് പോർട്ട്ഫോളിയോ മാനേജ്മെൻ്റ്

മിഡ് ഈസ്റ്റ് പോർട്ട്ഫോളിയോ മാനേജ്മെൻ്റ് ഓഹരികളുടെ അവസാന ട്രേഡിംഗ് വില 9.61 രൂപയാണ്. 52 ആഴ്‌ചയിലെ ഉയർന്ന വില 11.75 രൂപയും കുറഞ്ഞ വില 2.80 രൂപയുമാണ്. 4.83 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. 215 ശതമാനമാണ് കമ്പനി ഓഹരി വിപണിയിലുണ്ടാക്കിയ നേട്ടം.

6. സ്മാർട്ട് ഫിൻസെക് ലിമിറ്റഡ്

1.95 ശതമാനം ഇടിവോടെ 12.58 രൂപയാണ് സ്മാർട്ട് ഫിൻസെക് ലിമിറ്റഡിന്‍റെ അവസാന ഓഹരി വില. കമ്പനിയുടെ വിപണി മൂലധനം 37.74 കോടി രൂപയാണ്. കഴിഞ്ഞ 1 മാസത്തിനിടെ 15 ശതമാനം ഇടിവ് കമ്പനിയുടെ ഓഹരികൾക്കുണ്ടായിട്ടുണ്ട്. അതേ സമയം 6-മാസത്തിനുള്ളിൽ 55% ആദായം നൽകി. 99.37 ശതമാനമാണ് ഒരു വർഷത്തെ നേട്ടം. മൂന്ന് വർഷത്തിനിടെ 137 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിയുടെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X