1 ലക്ഷം രൂപ 1 വർഷം ബാങ്കിൽ എഫ്.ഡി ഇട്ടാൽ എത്ര രൂപ പലിശ ലഭിക്കും...? ഏറ്റവും ഉയർന്ന പലിശ കണക്ക് കൂട്ടിയാലും പരമാവധി ലഭിക്കുക 8000 രൂപയാണ്. എന്നാൽ ഒരുവർഷം മുൻപ് 1 ലക്ഷം രൂപ മുടക്കി എലൈറ്റ്കോൺ ഇന്‍റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അതിന്‍റെ മൂല്യം ഏകദേശം 1.32 കോടി രൂപ ആയി ഉയർന്നിട്ടുണ്ടാകും. കണ്ണ് തള്ളാൻ വരട്ടെ.. സത്യമാണ്. കാരണം കഴിഞ്ഞ ഒരുവർഷത്തിനിടെ 6951 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. വില 2.51 രൂപയിൽ നിന്നും 177 രൂപയായി ഉയർന്നു. എലൈറ്റ്കോൺ ഇന്‍റർനാഷണൽ ലിമിറ്റഡ് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
എലൈറ്റ്കോൺ ഇന്‍റർനാഷണൽ
സിഗരറ്റും പുകയില ഉത്പന്നങ്ങളും നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് എലൈറ്റ്കോൺ ഇന്‍റർനാഷണൽ ലിമിറ്റഡ്. യു.എ.ഇ, സിംഗപ്പൂർ, ഹോങ്കോങ്, യു.കെ എന്നിവിടങ്ങളിൽ ഓപ്പറേഷൻസുണ്ട്. ച്യൂയിങ് ടുബാക്കോ, സ്നഫ് ഗ്രൈൻഡേഴ്സ്, മാച്ച് ലൈറ്റ്സ്,മാച്ചസ്, മാച്ച് ബോക്സസ്, പൈപ്പ് മറ്റ് പ്രൊഡക്ടുകൾ തുടങ്ങിയവയും നിർമിക്കുന്നു.
ഓഹരി വില
ബിഎസ്ഇയിൽ എലൈറ്റ്കോൺ ഇന്റർനാഷണൽ ഓഹരി വില ഇന്ന് 160.20 രൂപ എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ആദ്യ സെഷനിൽ തന്നെ 5 ശതമാനം നേട്ടത്തോടെ ഓഹരി അപ്പർ സർക്യൂട്ടിൽ പൂട്ടി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. ഒരുമാസത്തിനിടെ 46 ശതമാനവും നഷ്ടം ഓഹരി നേരിട്ടു. എന്നാൽ ആറ് മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 539 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണം. 1606 ശതമാനമാണ് 2025-ലെ മുന്നേറ്റം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഓഹരി 16757.14% കുതിച്ചുയർന്നു. അഞ്ച് വർഷത്തിനിടെ ഇത് 17600% ഉയർന്നു.
422.65 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ആ വിലയിൽ നിന്നും വലിയ തിരുത്തൽ ഓഹരി നേരിട്ടിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓഹരി പങ്കാളിത്തം
പ്രമോട്ടർ 59.50 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നു. റീടെയിൽ നിക്ഷേപകരുടെ കൈവശം 2.25% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 38.26% ഓഹരികൾ ഹോൾഡ് ചെയ്യുന്നു.
2025 ജൂൺ 25 ബുധനാഴ്ച, കമ്പനിയുടെ ഓഹരികൾ 1:10 എന്ന അനുപാതത്തിൽ എക്സ്-ട്രേഡ് ചെയ്തു . അതായത് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറും പത്ത് ഇക്വിറ്റി ഷെയറുകളായി വിഭജിച്ചു. ഇപ്പോൾ ഓരോന്നിനും 1 രൂപ മുഖവിലയുണ്ട്. കമ്പനിയുടെ വിപണി മൂലധനം 28,000 കോടി രൂപയിലധികമാണ്. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അറ്റ വിൽപ്പന 68 ശതമാനം വർദ്ധിച്ച് 525 കോടി രൂപയും അറ്റാദായം 67 ശതമാനം വർദ്ധിച്ച് 72 കോടി രൂപയുമായി. സംയോജിത വാർഷിക ഫലങ്ങൾ (2025) പ്രകാരം, കമ്പനി 548.76 കോടി രൂപയുടെ അറ്റ വിൽപ്പനയും 69.65 കോടി രൂപയുടെ അറ്റാദായവും റിപ്പോർട്ട് ചെയ്തു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications